വെനിസ്വേലയില്‍ സര്‍ക്കാരിനെതിരേ വ്യാപക പ്രതിഷേധം

കാരക്കസ്: രാഷ്ട്രീയ പ്രതിസന്ധി രൂക്ഷമായ വെനിസ്വേലയില്‍ പ്രസിഡന്റ് നിക്കോളാസ് മദ്യുറോയുടെ രാജിയാവശ്യപ്പെട്ട് പ്രതിപക്ഷ പാര്‍ട്ടിക്കാര്‍ വ്യാപക പ്രതിഷേധം നടത്തി. മധ്യ കാരക്കസില്‍ പ്രതിഷേധക്കാരെ പിരിച്ചുവിടാന്‍ പോലിസ് കണ്ണീര്‍വാതകം പ്രയോഗിച്ചു. ആവശ്യത്തിനു മരുന്നും ഭക്ഷണവും ലഭിക്കാതെ ജനജീവിതം ദുസ്സഹമായ സാഹചര്യത്തില്‍ പ്രസിഡന്റിനെ തിരിച്ചുവിളിക്കാന്‍ തങ്ങള്‍ക്ക് അവകാശമുണ്ടെന്ന മുദ്രാവാക്യം മുഴക്കിയായിരുന്നു പ്രതിഷേധം.
Next Story

RELATED STORIES

Share it