വെനിസ്വേലയില്‍ ഊര്‍ജക്ഷാമം രൂക്ഷം

കാരക്കാസ്: ഊര്‍ജ, ഭക്ഷ്യ പ്രതിസന്ധി രൂക്ഷമായതിനെത്തുടര്‍ന്ന് വെനിസ്വേലയില്‍ വിവിധ നഗരങ്ങളില്‍ സംഘര്‍ഷം. ദിനംപ്രതി പവര്‍ക്കട്ട് നടപ്പാക്കിയതിനെത്തുടര്‍ന്ന് രാജ്യത്തെ രണ്ടാമത്തെ വലിയ നഗരമായ മാരാകയ്‌ബോയില്‍ രണ്ടു ദിവസമായി കലാപം തുടരുകയാണെന്ന് എഎഫ്പി റിപോര്‍ട്ട് ചെയ്തു.
പ്രതിസന്ധിയെത്തുടര്‍ന്ന് വൈദ്യുതിവിതരണവും ഭക്ഷ്യ വസ്തുക്കളുടെ വില്‍പനയും സര്‍ക്കാര്‍ റേഷന്‍ സമ്പ്രദായത്തിലേക്ക് മാറ്റിയിരുന്നു. പ്രതിസന്ധിയെത്തുടര്‍ന്ന് രാജ്യത്തെ 13 ശതമാനത്തോളം പേര്‍ ഒരു നേരം മാത്രമാണ് ആഹാരം കഴിക്കുന്നതെന്ന് പോള്‍സ്റ്റര്‍ വെനെബാരോമട്രോ എന്ന സംഘടനയുടെ സര്‍വേയില്‍ പറയുന്നു. വെനിസ്വേലയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ഭക്ഷ്യപ്രതിസന്ധിയാണ് ഇപ്പോഴത്തേതെന്ന് പ്രതിപക്ഷ എംപിമാര്‍ അഭിപ്രായപ്പെട്ടു. പ്രതിസന്ധി നേരിടുന്നതില്‍ സര്‍ക്കാര്‍ പരാജയമാണെന്നു പറഞ്ഞ അവര്‍ പ്രസിഡന്റ് നിക്കോളാസ് മദ്യുറോ രാജിവയ്ക്കണമെന്നും ആവശ്യപ്പെട്ടു.
Next Story

RELATED STORIES

Share it