വെട്ടേറ്റയാളെ കൊണ്ടുപോയ ആംബുലന്‍സ്  വഴിയില്‍ തടഞ്ഞ് പോലിസിന്റെ പരാക്രമം

വെട്ടേറ്റയാളെ കൊണ്ടുപോയ ആംബുലന്‍സ്  വഴിയില്‍ തടഞ്ഞ് പോലിസിന്റെ പരാക്രമം
X
police-keralaവടകര: കുറ്റിയാടി അക്രമത്തില്‍ ഗുരുതരമായി പരിക്കേറ്റ എസ്ഡിപിഐ പ്രവര്‍ത്തകന്‍ നിസാറുമായി കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്കു പോവുകയായിരുന്ന ആംബുലന്‍സ് അത്തോളിക്കടുത്ത് വഴിയില്‍ തടഞ്ഞുനിര്‍ത്തി പോലിസിന്റെ പരാക്രമം. പ്രദേശത്തെ ആളുകളെ സംഘടിപ്പിച്ച് അത്തോളി പെട്രോള്‍ പമ്പിനു സമീപം കുറ്റിയാടി താലൂക്ക് ആശുപത്രിയുടെ ആംബുലന്‍സ് പോലിസ് സിനിമാ സ്റ്റൈലില്‍ തടഞ്ഞിടുകയായിരുന്നു.
നിസാറിനെയും കൊണ്ടു പോവുകയായിരുന്ന ഒപ്പമുള്ളവ ര്‍ക്കും സര്‍ക്കാര്‍ ആശുപത്രിയിലെ ആംബുലന്‍സ് ഡ്രൈവര്‍ക്കും കാര്യം പിടികിട്ടിയില്ല. ചോരവാര്‍ന്നൊഴുകുന്ന നിലയിലായിരുന്നു ആംബുലന്‍സിനുള്ളി ല്‍ മാരകമായി പരിക്കേറ്റ നിസാ ര്‍. അത്തോളിയിലെ നാട്ടുകാരെ സംഘടിപ്പിച്ചാണ് ഒരു ഒമ്‌നി വാ ന്‍ കുറുകെയിട്ട് നടുറോഡി ല്‍ അത്തോളി പോലിസ് ആംബുലന്‍സ് തടഞ്ഞത്. ആംബുലന്‍സ് നിര്‍ത്തിയ ഉടന്‍ ഡ്രൈവറെ പുറത്തേക്കു പിടിച്ചിറക്കി പോലിസ് മര്‍ദ്ദിക്കുകയും ചെയ്തു. നാല് പോലിസുകാര്‍ ആംബുലന്‍സിനുള്ളിലേക്ക് ഇരച്ചുകയറി പരിഭ്രാന്തി സൃഷ്ടിച്ചു. നിസാറിനെ പരിചരിക്കാന്‍ ആംബുലന്‍സില്‍ ഒപ്പം പോയവരെ പുറത്തിറക്കി കസ്റ്റഡിയിലെടുക്കാനും ശ്രമമുണ്ടായി.
കാര്യം എന്താണെന്നു തിരക്കിയപ്പോള്‍ പോലിസുകാര്‍ വ്യക്തമായ ഉത്തരം പറഞ്ഞില്ല. മുകളില്‍ നിന്നുള്ള നിര്‍ദേശ പ്രകാരമാണ് ആംബുലന്‍സ് തടഞ്ഞതെന്നു മാത്രമാണ് പോലിസുകാര്‍ പറഞ്ഞത്. അരമണിക്കൂറോളം നടുറോഡില്‍ പോലിസിന്റെ പരാക്രമം തുടര്‍ന്നു. പരിക്കേറ്റ നിസാറിനെ ആശുപത്രിയില്‍ കൊണ്ടുപോവാന്‍ അനുവദിക്കണമെന്ന നാട്ടുകാരുടെ സമ്മര്‍ദ്ദം ശക്തമായതിനെ തുടര്‍ന്നാണ് ആംബുലന്‍സ് വിടാന്‍ പോലിസ് തയ്യാറായത്. എന്നാല്‍, അഞ്ച് പോലിസുകാര്‍ അതേ ആംബുലന്‍സില്‍ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രി വരെ രോഗിയോടൊപ്പം ഉണ്ടായിരുന്നു.
ബോംബ് നിര്‍മാണത്തിനിടെ കടയില്‍ സ്‌ഫോടനമുണ്ടായ ശേഷം പരിക്കേറ്റവര്‍ ആംബുലന്‍സില്‍ കടന്നുകളയുകയാണെന്ന് ചില കേന്ദ്രങ്ങള്‍ പോലിസിനെ തെറ്റിദ്ധരിപ്പിച്ചതാണ് നാടകീയ സംഭവവികാസങ്ങള്‍ക്ക് ഇടയാക്കിതെന്നാണ് ഉന്നത ഉദ്യോഗസ്ഥരുടെ വിശദീകരണം. അതേസമയം ഗുരുതരാവസ്ഥയിലുള്ള രോഗിയെ നടുറോഡില്‍ തടഞ്ഞ് ചികില്‍സ വൈകിപ്പിച്ച പോലിസിന്റെ മനുഷ്യത്വരഹിതമായ നടപടിയെക്കുറിച്ച് ഉദ്യോഗസ്ഥര്‍ മൗനം പാലിക്കുകയാണ്.

Also Read:


എസ്ഡിപിഐ പ്രവര്‍ത്തകനെ വെട്ടിയ ശേഷം ബോംബെറിഞ്ഞു കൊല്ലാന്‍ ശ്രമം


സിപിഎം നടത്തിയ വധശ്രമവും പോലിസ് അതിക്രമവും കാടത്തം: എസ്ഡിപിഐ

Next Story

RELATED STORIES

Share it