വെടിവയ്പില്‍ വൈദ്യുതിക്കമ്പി പൊട്ടിവീണ് 11 മരണം

തിന്‍സൂകിയ: അപ്പര്‍ അസമിലെ പാന്‍ഗരിയില്‍ പോലിസിന്റെ വെടിവയ്പില്‍ പൊട്ടിവീണ വൈദ്യുതിക്കമ്പിയില്‍നിന്ന് ഷോക്കേറ്റ് 11 പേര്‍ മരിച്ചു. 20 പേര്‍ക്ക് ഗുരുതര പരിക്കേറ്റു. പോലിസ് സ്‌റ്റേഷനിലേക്ക് മാര്‍ച്ച് നടത്തിയ അക്രമാസക്തരായ ജനക്കൂട്ടത്തെ പിരിച്ചുവിടാനാണ് ആകാശത്തേക്കു വെടിയുതിര്‍ത്തത്. വെടിയേറ്റ് ഹൈടെന്‍ഷന്‍ വൈദ്യുതിക്കമ്പി ജനങ്ങളുടെ മേല്‍ പതിക്കുകയായിരുന്നു. ഒമ്പതുപേര്‍ സംഭവസ്ഥലത്തും ഒരാള്‍ തിന്‍സൂകിയയിലെ സിവില്‍ ആശുപത്രിയിലും മറ്റൊരാള്‍ അസം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു കൊണ്ടുപോകും വഴിയുമാണു മരിച്ചത്. മൂന്നുദിവസം മുമ്പ് ഗൃഹനാഥനെയും രണ്ടു മക്കളെയും അജ്ഞാതര്‍ തട്ടിക്കൊണ്ടുപോയിരുന്നു. ഇതില്‍ മകന്‍ രക്ഷപ്പെട്ടു. അച്ഛന്റെയും മകളുടെും മൃതദേഹങ്ങള്‍ പിന്നീട് കണ്ടെത്തി. കസ്റ്റഡിയിലുള്ള പ്രതികളെ
ശിക്ഷിക്കാന്‍ വിട്ടുകിട്ടണമെന്നാവശ്യപ്പെട്ടാണ് ജനക്കൂട്ടം സ്‌റ്റേഷനിലേക്കു മാര്‍ച്ച് നടത്തിയത്. സ്ഥലത്ത് കേന്ദ്രസേനയടക്കം വന്‍ പോലിസ് സംഘം ക്യാംപ് ചെയ്യുന്നുണ്ട്. പ്രക്ഷോഭകരുമായി ചര്‍ച്ച നടത്തി സംഘര്‍ഷത്തില്‍ അയവുവരുത്താന്‍ ശ്രമം തുടങ്ങി.
Next Story

RELATED STORIES

Share it