kasaragod local

വെടിമരുന്ന് ശാലകളില്‍ റെയ്ഡ്

കാസര്‍കോട്: പരവൂര്‍ വെടിക്കെട്ട് ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ ജില്ലയിലെ പടക്കക്കടകളിലും വെടിമരുന്ന് ശാലകളിലും പോലിസ് വ്യാപകമായി റെയ്ഡ് നടത്തി.
വിഷു മുന്‍നിര്‍ത്തി ജില്ലയിലെ പടക്കക്കടകളില്‍ വന്‍തോതില്‍ വെടിമരുന്നുകള്‍ വില്‍പ്പനക്ക് സൂക്ഷിച്ചിട്ടുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് റെയ്ഡ്. കാസര്‍കോട്ടും പരിസരങ്ങളിലുമായി ആറോളം പടക്കക്കടകളില്‍ പോലിസ് റെയ്ഡ് നടത്തി.
എന്നാല്‍, സ്‌ഫോടകവസ്തുക്കള്‍ ഇവിടെ നിന്ന് കണ്ടെത്താനായില്ല. പോലിസ് റെയ്ഡ് മുന്‍കൂട്ടി മനസ്സിലാക്കി ചില പടക്കകടകളില്‍ നിന്നും സ്‌ഫോകവസ്തുക്കള്‍ രഹസ്യകേന്ദ്രങ്ങളിലേക്ക് മാറ്റിയതായി സംശയിക്കുന്നു. വെടിമരുന്ന് ശാലകളിലും നിയമവിരുദ്ധമായി വെടിമരുന്നുകള്‍ സൂക്ഷിച്ചതായി കണ്ടെത്തിയിട്ടില്ല. നിയമപ്രകാരം അനുവദിച്ചതിലുമധികം പടക്കങ്ങളും സ്‌ഫോടകവസ്തുക്കളും സൂക്ഷിക്കരുതെന്നും പൊതുജനങ്ങളുടെയും സ്ഥാപനങ്ങളുടെയും സുരക്ഷിതത്വം ഉറപ്പുവരുത്തുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് പോലിസ് കടയുടമകള്‍ക്ക് നോട്ടീസ് നല്‍കിയിരുന്നു.
Next Story

RELATED STORIES

Share it