വെടിനിര്‍ത്തലിന് ശേഷം സിറിയയില്‍ കൊല്ലപ്പെട്ടത് 614 പേര്
BY swapna en22 April 2016 5:08 AM GMT
swapna en22 April 2016 5:08 AM GMT
ദമസ്കസ്: സിറിയയില്‍ താല്‍ക്കാലിക യുദ്ധവിരാമം നിലവില്‍വന്നശേഷം അസദ് സര്‍ക്കാര്‍ സൈന്യം കൊലപ്പെടുത്തിയത് 614 സിവിലിയന്മാരെ. സിറിയന്‍ ഒബ്സര്‍വേറ്ററി ഫോര്‍ ഹ്യൂമന്‍ റൈറ്റ്സിനെ ഉദ്ധരിച്ച് അനദൊലു വാര്‍ത്താ ഏജന്‍സിയാണ് റിപോര്‍ട്ട് പുറത്തുവിട്ടത്. ഫെബ്രുവരി അവസാനത്തോടെയാണു വിമതരും സര്‍ക്കാര്‍ സൈന്യവും തമ്മില്‍ വെടിനിര്‍ത്തലിനു ധാരണയിലെത്തിയത്. എന്നാല്‍ സര്‍ക്കാര്‍ സൈന്യം രാജ്യത്തു വ്യാപകമായി വെടിനിര്‍ത്തല്‍ കരാര്‍ ലംഘിക്കുന്നതായി ജനീവയില്‍ നടന്ന സമാധാന ചര്‍ച്ചയ്ക്കിടെ പ്രതിപക്ഷം ആരോപിച്ചിരുന്നു. 1100 സാധാരണ പൗരന്മാര്ക്കു പരിക്കേറ്റതായി ഹൈ നെഗോസിയേഷന്‍സ് കമ്മിറ്റി മേധാവി റിയാദ് ഹിജാബും സ്ഥിരീകരിച്ചിട്ടുണ്ട്.
Next Story
RELATED STORIES
വോട്ടിന് കിറ്റ്: ജനാധിപത്യത്തെ അട്ടിമറിക്കാനുള്ള നീക്കത്തില്‍ പൗരസമൂഹം ...
25 April 2024 9:33 AM GMTശബരിമല ഗ്രീന്‍ഫീല്‍ഡ് വിമാനത്താവളം: ഭൂമി ഏറ്റെടുക്കാനുള്ള സര്‍ക്കാര്‍...
25 April 2024 9:08 AM GMTവെറ്റിലയും ചുണ്ണാമ്പും നല്കിയാല് ആദിവാസികള്‍ വോട്ട് ചെയ്യുമെന്ന...
25 April 2024 6:12 AM GMTതിരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് പോയ ഉദ്യോഗസ്ഥന് കാറിടിച്ചു മരിച്ചു
25 April 2024 6:10 AM GMTലോക്സഭാ തിരഞ്ഞെടുപ്പില്‍ കേരളം നാളെ വിധിയെഴുതും;ഇന്ന് നിശബ്ദ പ്രചാരണം
25 April 2024 5:21 AM GMTകലാശക്കൊട്ട് കഴിഞ്ഞു മടങ്ങിയ സിഐടിയു തൊഴിലാളി ജീപ്പില്‍നിന്ന് വീണു...
24 April 2024 4:13 PM GMT