വെടിക്കെട്ട് ദുരന്തം: കുടിവെള്ള വിതരണം ആരംഭിച്ചു

കൊല്ലം: വെടിക്കെട്ട് ദുരന്തമുണ്ടായ പരവൂരില്‍ ശിഫ അല്‍ ജസീറ മെഡിക്കല്‍ ഗ്രൂപ്പിന്റെ കുടിവെള്ള വിതരണം വിഷു ദിനത്തില്‍ ആരംഭിച്ചു. ദുരന്തത്തില്‍ മരണമടഞ്ഞവരുടെ ബന്ധുക്കള്‍ക്കുള്ള ധനസഹായ വിതരണത്തിനും തുടക്കമായി. പ്രദേശത്തെ 300 കുടുംബങ്ങള്‍ക്ക് ഏഴു ദിവസം കുടിവെള്ളം വിതരണം ചെയ്യുമെന്ന് മെഡിക്കല്‍ ഗ്രൂപ്പ് ചെയര്‍മാന്‍ ഡോ കെ ടി റബിയുള്ള പറഞ്ഞു. വെടിമരുന്നിന്റെ അംശവും, മറ്റു രാസവസ്തുക്കളും കലര്‍ന്നതിനാല്‍ സ്ഥലത്തെ കുടിവെള്ളം ഉപയോഗ ശൂന്യമായിരുന്നു. ഇതേ തുടര്‍ന്നാണ് കുടിവെള്ള വിതരണത്തിനുള്ള സൗകര്യം ചെയ്തതെന്ന് റബിയുള്ള അറിയിച്ചു.ഏഴു ദിവസത്തിനു ശേഷവും അധികൃതര്‍ക്ക് പ്രദേശത്തെ ജലസ്‌ത്രോതസുകള്‍ ശുദ്ധീകരിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ വീണ്ടും ഏഴു ദിവസം കൂടി ജലവിതരണം തുടരുമെന്ന് അദ്ദേഹം അറിയിച്ചു.
Next Story

RELATED STORIES

Share it