വെടിക്കെട്ട് ദുരന്തം: കരാറുകാരന്റെ സഹോദരന് അറസ്റ്റില്‍
BY Sumeera SMR16 April 2016 3:03 AM GMT
Sumeera SMR16 April 2016 3:03 AM GMT
തിരുവനന്തപുരം: പരവൂര്‍ പുറ്റിങ്ങല്‍ ക്ഷേത്രത്തിലെ മുഖ്യ കരാറുകാരന്, ഒളിവിലായ വര്‍ക്കല കൃഷ്ണന്‍കുട്ടിയുടെ സഹോദരന് കൊച്ചുമണി അറസ്റ്റില്‍. ദുരന്തത്തിനു കാരണമായത് മറ്റൊരു കരാറുകാരനായ കൊല്ലപ്പെട്ട കഴക്കൂട്ടം സുരേന്ദ്രന്റെ നേതൃത്വത്തില്‍ നടത്തിയ വെടിക്കെട്ടാണെന്ന് കൊച്ചുമണി മൊഴി നല്കി. സുരേന്ദ്രന്റെ തൊഴിലാളികള്‍ മദ്യപിച്ചിരുന്നതായി സംശയമുണ്ടെന്നും കൊച്ചുമണി ക്രൈംബ്രാഞ്ചിനോട് പറഞ്ഞു.
സുരേന്ദ്രന്റെ വെടിക്കെട്ട് നടക്കുമ്പോഴാണ് അപകടമുണ്ടായത്. വ്യാഴാഴ്ച കസ്റ്റഡിയിലായ കൊച്ചുമണിയുടെ അറസ്റ്റ് രേഖപ്പെടുത്തി. കൊച്ചുമണിയുടെ മൊഴിയോടെ ദുരന്തത്തിന്റെ യഥാര്‍ഥ കാരണത്തിലേക്ക് വെളിച്ചം വീശുന്ന സൂചനയാണ് പോലിസിനു ലഭിച്ചിട്ടുള്ളത്.
അതേസമയം, ദുരന്തമുണ്ടായ ഉടന്‍ രക്ഷപ്പെട്ട വര്‍ക്കല കൃഷ്ണന്‍കുട്ടിക്കു വേണ്ടി അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്. ശിവകാശിയിലെ പടക്കനിര്മാതാക്കളുമായി അടുത്ത ബന്ധമുള്ള കൃഷ്ണന്‍കുട്ടി അവിടേക്ക് രക്ഷപ്പെടാനുള്ള സാധ്യതയും അന്വേഷണസംഘം പരിശോധിക്കുന്നുണ്ട്. ഇയാള്‍ക്ക് വെടിമരുന്ന് എത്തിച്ചിരുന്ന സിയാദിനെ കഴിഞ്ഞദിവസം അറസ്റ്റ് ചെയ്തിരുന്നു.

Next Story
RELATED STORIES
ഒമാനില്‍ വാഹനാപകടം: രണ്ട് മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍...
25 April 2024 4:42 PM GMTപരീക്ഷാപേപ്പറില്‍ 'ജയ്ശ്രീറാം' എന്നെഴുതിയ വിദ്യാര്‍ഥികള്‍ക്ക്...
25 April 2024 1:05 PM GMTപട്നയില്‍ ഹോട്ടലില്‍ വന്‍ തീപിടിത്തം; ആറുമരണം
25 April 2024 11:53 AM GMTജാവദേക്കര്‍ ഇ പിയുമായി ചര്‍ച്ച നടത്തിയത് പിണറായിക്കു വേണ്ടി; സുധാകരന് ...
25 April 2024 11:24 AM GMTമസ്ജിദിനു നേരെ 'അമ്പെയ്ത' ഹൈദരാബാദിലെ ബിജെപി സ്ഥാനാര്‍ഥിയുടെ ആസ്തി 221 ...
25 April 2024 11:03 AM GMTതൃശ്ശൂർ പൂരത്തിനിടെ വിദേശ വ്ളോഗർമാർക്ക് നേരേ ലൈംഗികാതിക്രമം
25 April 2024 10:54 AM GMT