Kollam Local

വെടിക്കെട്ട് ദുരന്തം അധികൃതരുടെ അനാസ്ഥ മൂലം: എസ്ഡിപിഐ

കൊല്ലം:എസ്ഡിപിഐ കുണ്ടറ മണ്ഡലം അനുശോചനം വെടിക്കെട്ട് ദുരന്തത്തില്‍ രേഖപ്പെടുത്തി. വര്‍ഷങ്ങളായി പൂറ്റിങ്ങല്‍ ക്ഷേത്രത്തില്‍ നടത്തി വരുന്ന മല്‍സര കമ്പം അയല്‍വാസികളുടെ പരാതി കലക്ടര്‍ക്ക് നല്‍കിയിട്ട് അതില്‍ മേല്‍ ഒരു നടപടിയും സ്വീകരിക്കാതെ ജില്ലാ ഭരണകൂടത്തിന്റെ അനുമതിയില്ലാതെ ക്ഷേത്ര ഭരണ സമിതിയുടെ സ്വാധീനത്തിലും കൊല്ലത്തെ മുന്‍ കോണ്‍ഗ്രസ് എംപിയുടെ സ്വാധീനത്തില്‍ കമ്പം നടത്തുകയും മുന്‍ എംപിക്ക് അഭിവാദ്യം അര്‍പ്പിച്ച് പോസ്റ്റ് ഇറക്കുകയും ചെയ്തു. ഭരണസമിതി അംഗങ്ങള്‍ ഈ സംഭവത്തിന് ശേഷം മറഞ്ഞ് നില്‍ക്കുകയാണ്. സാധാരണ നിലയില്‍ വെടിമരുന്നുകള്‍ സൂക്ഷിക്കുന്നത് ഓലഷെട്ടിലായിരുന്നെങ്കില്‍ ഇത്രയും വലിയ ദുരന്തം ഒഴിവായാനെ. ഇതിന് ഉത്തരവാദികളായ എല്ലാവരെയും നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്ന് കുണ്ടറ മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. മണ്ഡലം പ്രസിഡന്റ് ഷാജഹാന്‍ കുന്നപ്പുറം, സം സ്ഥ ാന സെക്രട്ടറി എ കെ സലാ ഹുദ്ദീന്‍, ജില്ലാ പ്രസിഡന്റ് ജോണ്‍സണ്‍ കണ്ടച്ചിറ, ജില്ലാ സെക്രട്ടറി കബീര്‍, ഷറാഫത്ത്മല്ലം, കൗണ്‍സിലര്‍ എ നിസാര്‍, കൊല്ലം മണ്ഡലം പ്രസിഡന്റ് നുജും അഞ്ച്മുക്ക്, ഷഫീഖ് കരുവ, സിദ്ദിഖ് മൗലവി, റഹിം, ഫിറോസ്, ഫൈസല്‍.
Next Story

RELATED STORIES

Share it