thiruvananthapuram local

വെടിക്കെട്ട് അപകടം: ക്ഷേത്ര ഭാരവാഹികള്‍ക്കും പോലിസിനുമെതിരേ നടപടിയെടുക്കണമെന്ന് എസ്ഡിപിഐ

തിരുവനന്തപുരം: കലക്ടര്‍ നിരോധിച്ചിട്ടും പോലിസിന്റെ മൗനാനുവാദത്തോടെ നടത്തിയ വെടിക്കെട്ടിനു കൂട്ടുനിന്ന ക്ഷേത്രഭാരവാഹികള്‍ക്കെതിരെയും മറ്റ് ഉദ്യോഗസ്ഥര്‍ക്കെതിരെയും നടപടി എടുക്കണമെന്ന് എസ്ഡിപിഐ ജില്ലാ പ്രസിഡന്റ് എ ഇബ്രാഹീം മൗലവി.
സംഭവത്തെ കുറിച്ച് സമഗ്ര അന്വേഷണം നടത്തണം. മെഡിക്കല്‍ കോളജില്‍ സംഘപരിവാരം മുതലെടുപ്പ് നടത്തുന്നത് കലക്ടര്‍ ഇടപെട്ട് തടഞ്ഞിട്ടും പോലിസ് ഇടപെടാതിരുന്നത് ഗൗരവത്തോടെ കാണണമെന്നും അദ്ദേഹം വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു.
വെടിക്കെട്ട് അപകടത്തില്‍ നൂറുകണക്കിന് ആളുകള്‍ മരണപ്പെട്ടതില്‍ അദ്ദേഹം അനുശോചിച്ചു. അപകടത്തില്‍ പരിക്കേറ്റ് മെഡിക്കല്‍ കോളജില്‍ പരിക്കേറ്റ് ചികില്‍സയില്‍ കഴിയുന്നവരെ സന്ദര്‍ശിക്കാനെത്തിയ അദ്ദേഹത്തെ ജില്ലാ കമ്മിറ്റിയംഗം കുന്നില്‍ ഷാജഹാന്‍, തിരുവനന്തപുരം മണ്ഡലം പ്രസിഡന്റ് അനസ് മാണിക്യവിളാകം, പോപുലര്‍ ഫ്രണ്ട് ജില്ലാ സെക്രട്ടറി നവാസ് ഖാന്‍, പൂന്തുറ സിറ്റി പ്രസിഡന്റ് ഷംനാദ് എന്നിവര്‍ അനുഗമിച്ചു. പരവൂര്‍ വെടിക്കെട്ടപകടം: മരിച്ചവരില്‍
വെള്ളാണിക്കല്‍ സ്വദേശികളും
വെഞ്ഞാറമൂട്: പരവൂര്‍ വെടിക്കെട്ടപകടത്തില്‍ മരിച്ചവരില്‍ വെള്ളാണിക്കല്‍ സ്വദേശികളും. ഇവര്‍ക്കൊപ്പം പോയ ഒരാളെ കുറിച്ച് വിവരമില്ല. വെള്ളാണിക്കല്‍ മാമൂട്ടില്‍കുന്നില്‍ വീട്ടില്‍ ഗോപി-ലൈല ദമ്പതികളുടെ മകന്‍ പ്രമോദ് (29), ഷിബു എന്നിവരാണ് മരിച്ചത്.
ഇയാള്‍ക്കൊപ്പം പോയ വെള്ളാണിക്കല്‍ സ്വദേശി രാജപ്പന്‍ എന്നയാളെക്കുറിച്ചാണ് വിവരമൊന്നും ലഭിക്കാത്തത്. കഴിഞ്ഞദിവസം വൈകീട്ട് നാലോടെയാണ് മൂവരും കമ്പക്കെട്ട് കരാറുകാരനായ കഴക്കൂട്ടം സ്വദേശി സുരേന്ദ്രന്റെ സഹായികളായി സംഭവസ്ഥലത്തേക്ക് പോയത്. ഇതില്‍ പ്രമോദും ഷിബുവും ഇന്നലെ പുലര്‍ച്ചെയുണ്ടായ ദാരുണസംഭവത്തില്‍ അപകടത്തില്‍പ്പെട്ട് തിരുവനന്തപുരം മെഡിക്കല്‍കോളജ് ആശുപത്രിയില്‍ ചികില്‍സയിലിരിക്കെ മരിക്കുകയായിരുന്നു. പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം മൂന്നു മണിയോടെ വീട്ടിലെത്തിച്ച പ്രമോദിന്റെ മൃതദേഹം ആറു മണിയോടെ സംസ്‌കരിച്ചു.
സഹോദരങ്ങള്‍: പ്രദീപ്, പ്രശാന്ത്. അതേസമയം, കല്ലറ കുറ്റിമൂട് ടി കെ മന്ദിരത്തില്‍ ശ്രീലാല്‍ (22), ചടയമംഗലം ജിഎസ് നിവാസില്‍ സുജിത് നാഥ് (24), കിളിമാനൂര്‍ വെള്ളല്ലൂര്‍ തുണ്ടില്‍വീട്ടില്‍ അനീഷ് (23) എന്നിവര്‍ അപകടത്തില്‍ പരിക്കേറ്റ് വെഞ്ഞാറമൂട് ശ്രീഗോകുലം മെഡിക്കല്‍ കോളജില്‍ ചികില്‍സയിലാണ്.
Next Story

RELATED STORIES

Share it