thiruvananthapuram local

വെഞ്ഞാറമൂട്ടിലെ ഗതാഗതക്കുരുക്ക്; അടിയന്തര നടപടിയുമായി കെഎസ്ആര്‍ടിസി

വെഞ്ഞാറമൂട്: വെഞ്ഞാറമൂട്ടിലെ ഗതാഗതകുരുക്കിന് പരിഹാരം കാണാന്‍ അടിയന്തര നടപടികള്‍ സ്വീകരിക്കുമെന്ന് കെഎസ്ആര്‍ടിസി അധികൃതര്‍ വ്യക്തമാക്കി.
കഴക്കൂട്ടം മുതല്‍ അടൂര്‍ വരെയുള്ള റോഡുകള്‍ സുരക്ഷാ ഇടനാഴിയായി കണക്കിലെടുത്ത് കെഎസ്ടിപി രണ്ടാംഘട്ട പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ലോകബാങ്കിന്റെ സഹായത്തോടെ മികച്ച അന്താരാഷ്ട്ര നിലവാരമുള്ള റോഡുകളിലൊന്നാക്കി മാറ്റും. അതിന്റെ ഭാഗമായി വെഞ്ഞാറമൂട്ടില്‍ കാല്‍നടക്കാര്‍ക്ക് പ്രത്യേക പാതകളും മീഡിയനുകളും സിഗ്നല്‍ സംവിധാനങ്ങളും ഒരുക്കും.
ഈ മേഖലയിലെ വിദഗ്ധര്‍ ഇതിനോടകം സര്‍വേ നടപടികള്‍ പൂര്‍ത്തിയാക്കിയിട്ടുണ്ട്. ഇതൊക്കെ നടപ്പിലാക്കുന്നതോടെ വെഞ്ഞാറമൂട്ടിലെ ഗതാഗതകുരുക്കിന് പരിഹാരമാവുമെന്നാണ് കെഎസ്ടിപി അധികൃതര്‍ പറയുന്നത്. വെഞ്ഞാറമൂട്ടിലെ ഗതാഗതകരുക്കിന് പരിഹാരമാവശ്യപ്പെട്ടുകൊണ്ട് ഹ്യൂമണ്‍ റൈറ്റ്‌സ് പ്രൊട്ടക്ഷന്‍ ഫോറം കണ്‍വീനര്‍ തേമ്പാംമൂട് സഹദേവന്‍ മനുഷ്യാവകാശ കമ്മീഷന് പരാതി നല്‍കിയിരുന്നു.
അവര്‍ പരാതി കെഎസ്ടിപി അധികൃതര്‍ക്ക് കൈമാറിയതിന്റെ അടിസ്ഥാനത്തില്‍ നല്‍കിയ മറുപടിയിലാണ് പ്രശ്‌ന പരിഹാരത്തിന് കൈകൊണ്ടിട്ടുള്ള വിശദമായ കത്ത് മനുഷ്യാവകാശ കമ്മീഷന് നല്‍കുകയും അവര്‍ അത് ഹ്യൂമന്‍ റൈറ്റ്‌സ് പ്രൊട്ടക്ഷന്‍ കണ്‍വീനര്‍ക്ക് കൈമാറുകയും ചെയ്തത്. ഇതിലാണ് ഗതാഗതക്കുരുക്കിന് കൈക്കൊണ്ട നടപടികളെക്കുറിച്ച് സൂചിപ്പിച്ചിട്ടുള്ളത്.

Next Story

RELATED STORIES

Share it