kozhikode local

വെങ്ങളം- പൂളാടിക്കുന്ന് ബൈപാസ് ജനുവരി മൂന്നാംവാരം തുറക്കും

കോഴിക്കോട്:  വെങ്ങളം-പൂളാടിക്കുന്ന് ബൈപാസ് ജനുവരി മൂന്നാംവാരത്തോടെ  തുറന്നുകൊടുക്കുമെന്ന് ജില്ലാ കലക്ടര്‍ എന്‍ പ്രശാന്ത്. മുഖ്യമന്ത്രിയുമായും മറ്റു മന്ത്രിമാരുമായും ആലോചിച്ച് തിയ്യതി നിശ്ചയിക്കും. ബൈപാസ് നിര്‍മാണ പുരോഗതി നേരില്‍ കണ്ട് വിലയിരുത്തി സംസാരിക്കുകയായിരുന്നു അദ്ദേഹം. മുഖ്യമന്ത്രിയുടെ പ്രത്യേക താല്‍പര്യപ്രകാരമാണ് ദ്രുതഗതിയില്‍ പണി പൂര്‍ത്തിയാക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. കോഴിക്കോടിന്റെ ഗതാഗത പ്രശ്‌നങ്ങള്‍ക്ക് ശാശ്വത പരിഹാരമായി 28.124 കിലോമീറ്റര്‍ നീളത്തിലാണ് ദേശീയപാത ബൈപാസ് റോഡ് പൂര്‍ത്തിയാവുന്നത്. ബൈപാസിന്റെ അവസാന സ്‌ട്രെച്ചായ  5.1 കി.മീറ്റര്‍ നീളം വരുന്ന പൂളാടികുന്ന്-വെങ്ങളം ഭാഗമാണ് ജനുവരിയില്‍ തുറന്നുകൊടുക്കുക. പിഡബ്ലു ഡിഎക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ ഇ കെ ഹൈദ്രോസ്, അസി. എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ കെ പി ചന്ദ്രന്‍, ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ടിങ് സൊസൈറ്റി ഡയറക്ടര്‍ എം എം സുരേന്ദ്രന്‍, വൈസ് പ്രസിഡന്റ് വി കെ അനന്തന്‍, കെ എം മീന, പി നൂറുദ്ദീന്‍ എന്നിവരും കലക്ടര്‍ക്കൊപ്പമുണ്ടായിരുന്നു.
Next Story

RELATED STORIES

Share it