ernakulam local

വൃദ്ധയുടെ സഹായിയെ ഒഴിവാക്കി പോളിങ് ഉദ്യോഗസ്ഥന്‍ വോട്ടു ചെയ്തതായി പരാതി

മട്ടാഞ്ചേരി: വോട്ടു ചെയ്യാനെത്തിയ വൃദ്ധയുടെ സഹായിയെ പോളിങ് ഉദ്യോഗസ്ഥന്‍ വോട്ടു ചെയ്യാന്‍ അനുവദിച്ചില്ലെന്നു പരാതി. അദ്ദേഹം തന്നെ വൃദ്ധയുടെ അനുമതി വാങ്ങാതെ വോട്ടു ചെയ്യുകയായിരുന്നുവത്രെ.
മട്ടാഞ്ചേരി ഹാജി ഈസ സ്‌കൂളിലെ 38ാം നമ്പര്‍ ബൂത്തിലാണ് സംഭവം. ഇന്നലെ ഉച്ചയോടെ വോട്ടു ചെയ്യാനെത്തിയ നബീസ(79)നാണ് സ്വന്തം തീരുമാനം നടപ്പാക്കാന്‍ കഴിയാതെ വന്നത്. ആര്‍ക്ക് വോട്ടു ചെയ്യണമെന്ന ഉറച്ച ധാരണയോടെയാണ് നബീസ തന്റെ പേരക്കുട്ടി അഷ്ഫാക് അഹമ്മദുമായി വോട്ടു ചെയ്യാന്‍ എത്തിയത്. വോട്ടു ചെയ്യാന്‍ ഉദ്ദേശിക്കുന്ന സ്ഥാനാര്‍ഥിയുടെ സ്ഥാനം ചെറുമകനെ പഠിപ്പിച്ചതിനു ശേഷമാണ് ബൂത്തിലെത്തിയത്. എന്നാല്‍ 10 വയസ്സുകാരനെ തടഞ്ഞു നിര്‍ത്തി ഉദ്യോഗസ്ഥന്‍ തന്റെ അഭിപ്രായം ആരായാതെ വോട്ടു ചെയ്യുകയായിരുന്നുവെന്ന് നബീസ പറഞ്ഞു. ഇതേ തുടര്‍ന്നു നബീസയുടെ കൂടെ വന്ന ബന്ധുക്കള്‍ ബഹളം വയ്ക്കുകയുണ്ടായി. ഇലക്ഷന്‍ കമ്മീഷനു പരാതി നല്‍കുമെന്ന് അവര്‍ പറഞ്ഞു.
Next Story

RELATED STORIES

Share it