വൃദ്ധയുടെ മരണം കൊലപാതകം; ശ്വാസം മുട്ടിച്ചശേഷം ചിരവകൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തിയതെന്ന് പോസ്റ്റ്മോര്‍ട്ടം റിപോര്‍ട്ട്
BY Sumeera SMR31 Oct 2015 5:13 AM GMT
Sumeera SMR31 Oct 2015 5:13 AM GMT
ആനക്കര: നെല്ലിക്കാട്ടിരിയില്‍ വൃദ്ധയെ തനിച്ച് താമസിക്കുന്ന വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പോസ്റ്റ്മോര്‍ട്ടം റിപോര്‍ട്ട്. ശ്വാസംമുട്ടിച്ചശേഷം ചിരവകൊണ്ട് തലയ്ക്കടിച്ച് രക്തം വാര്‍ന്നുപോയാണ് മരിച്ചതെന്നാണ് പോസ്റ്റ്മോര്‍ട്ടം റിപോര്‍ട്ടില്‍ പറയുന്നത്.
ഇന്നലെ രാവിലെ തൃശൂര്‍ മെഡിക്കല്‍ കോളജില്‍ നടത്തിയ പോസ്റ്റ്മോര്‍ട്ടത്തിലാണ് ഈ കണ്ടെത്തലുള്ളത്. ഇവരുടെ ശരീരത്തിലുണ്ടായിരുന്ന മാല, വള എന്നിവ മോഷണം പോയതായി പോലിസ് സ്ഥിരീകരിച്ചുറിട്ട. എന്‍സി സി ഉദ്യോഗസ്ഥനായിരുന്ന തിരുമിറ്റക്കോട് പഞ്ചായത്തിലെ നെല്ലിക്കാട്ടിരി വൈദ്യര്‍പടി ശാരദ മന്ദിരത്തില്‍ പരേതനായ രാഘവപൊതുവാളിന്റെ മകള്‍ ശാരദ (81) ആണ് കഴിഞ്ഞദിവസം മരിച്ചത്.
വീടിനുള്ളില്‍ ചുമരില്‍ രക്തക്കറയും ഇവരുടെ ശരീരം അടുക്കളഭാഗത്തേക്ക് വലിച്ചിട്ട നിലയിലുമായിരുന്നു.
മോഷണ ശ്രമത്തിനിടയില്‍ കൊലചെയ്യപ്പെട്ടതാകുമെന്നാണ് ഇപ്പോഴും പോലിസ് പറയുന്നത്. ഷൊര്‍ണൂര്‍ ഡിവൈഎസ്പി സുനീഷ് കുമാര്‍, പട്ടാമ്പി സിഐ രാജീവ് ചാലിശ്ശേരി, എസ്ഐ രാജേഷ്കുമാര്‍ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്.

Next Story
RELATED STORIES
രാഹുല്‍ പറഞ്ഞത് മുഖ്യമന്ത്രിയെ അറസ്റ്റ് ചെയ്യണമെന്ന...
19 April 2024 3:00 PM GMTഒന്നാംഘട്ടം 60.03 ശതമാനം പോളിങ്; ത്രിപുരയും ബംഗാളും മുന്നില്‍
19 April 2024 2:44 PM GMTയുദ്ധഭീതി; ഇസ്രായേലിലേക്കുള്ള വിമാന സര്‍വീസുകള്‍ നിര്‍ത്തിവച്ച് എയര്‍...
19 April 2024 2:14 PM GMTഇസ്രായേലിന്റെ ആണവനിലയങ്ങള്‍ അത്യാധുനിക ആയുധങ്ങളാല്‍ തകര്‍ക്കുമെന്ന്...
19 April 2024 1:15 PM GMTമഹാരാഷ്ട്രയിൽ സ്വതന്ത്രനായി മത്സരിക്കാൻ പത്രിക നൽകി 'യമരാജൻ'
19 April 2024 10:50 AM GMTജോലിക്കിടയില്‍ കാണാതായ ആലുവ ഹെഡ് പോസ്റ്റ് ഓഫിസ് ജീവനക്കാരനെ...
19 April 2024 10:49 AM GMT