വൃദ്ധനും കുടുംബത്തിനും നേരെ എസ്‌ഐയുടെ അതിക്രമമെന്ന് പരാതി

നെടുമ്പാശ്ശേരി: മകളെ സ്വീകരിക്കാന്‍ കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ പിതാവിനെ നെടുമ്പാശ്ശേരി എസ്‌ഐ പരസ്യമായി അധിക്ഷേപിക്കുകയും ഭാര്യയുടെയും മകളുടെയും വീഡിയോ ദൃശ്യം പകര്‍ത്തുകയും ചെയ്തുവെന്ന് പരാതി.
നെടുമ്പാശ്ശേരി പോലിസ് സ്‌റ്റേഷനിലെ സബ് ഇന്‍സ്‌പെക്ടര്‍ നോബിളിനെതിരെ കോട്ടയം വൈക്കം വൈഗ പ്രയാര്‍ അഞ്ഞ്ജനം വിട്ടിലെ സുജാതനും കുടുംബവും റൂറല്‍ എസ്പി യതീഷ് ചന്ദ്രയ്ക്കാണ് പരാതി നല്‍കിയിരിക്കുന്നത്. ഡല്‍ഹിയില്‍ നിന്നു വന്ന സുജാതന്റെ മകള്‍ സിന്ധുവിനെ സ്വീകരിക്കാന്‍ സുജാതനും ഭാര്യ ഹരിതയും കാറില്‍ വരുന്ന വഴി വിമാനത്താവളത്തിന് പുറത്ത് കാര്‍ നിറുത്തി ഫോണില്‍ സംസാരിക്കുന്നതിനിടെ പോലിസ് സബ് ഇന്‍സ്‌പെക്ടര്‍ നോബിളിന്റെ നേതൃത്വത്തില്‍ വന്ന പോലിസ് വാഹനം നീക്കുവാന്‍ അവശ്യപ്പെട്ടു. പിന്നീട് ഇവര്‍ വാഹനവുമായി വിമാനത്താവളത്തിലെത്തിയപ്പോള്‍ നോബിള്‍ സമീപത്ത് എത്തി അനാവശ്യമായി അസഭ്യം പറയുകയായിരുന്നുവെന്ന് പരാതിയില്‍ പറയുന്നു. ഭര്‍ത്താവിനെ അസഭ്യം പറയുന്നത് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട ഹരിതയേയും അസഭ്യം പറഞ്ഞതായും പരാതിയില്‍ പറയുന്നു.
പിന്നീട് എസ്‌ഐ വാഹനത്തിന്റെ ബുക്കും പേപ്പറും ബലമായി പിടിച്ചു വാങ്ങുകയും സുജാതന്‍, ഭാര്യ ഹരിത, മകള്‍ സിന്ധു എന്നിവരെ സ്‌റ്റേഷനിലേക്ക് കൊണ്ടു പോവുകയും ചെയ്തു. പിന്നീട് കേസുകളില്ലാത്ത ഹരിതയുടെയും സിന്ധുവിന്റെയും ദൃശ്യങ്ങള്‍ വീഡിയോയില്‍ പകര്‍ത്തിയതായും എസ്പി യതീഷ് ചന്ദ്രയ്ക്ക് നല്‍കിയ പരാതിയില്‍ പറയുന്നു.
Next Story

RELATED STORIES

Share it