thiruvananthapuram local

വൃത്തിയാക്കാന്‍ ഇറങ്ങുന്നതിനിടെ കിണറിനുള്ളില്‍ കുടുങ്ങി

കാട്ടാക്കട: കിണര്‍ വൃത്തിയാക്കാന്‍ ഇറങ്ങിയ ആള്‍ കിണറിനുള്ളില്‍ കുടുങ്ങി. വാഴിച്ചല്‍ ആലച്ചക്കോണം മണികണ്ഠ വിലാസത്തില്‍ മാധവന്‍ നാടാര്‍ (65) ആണ് കിണര്‍ വൃത്തിയാക്കാന്‍ ഇറങ്ങിയതിനിടെ ശ്വാസ തടസ്സം അനുഭവപ്പെട്ടു കിണറ്റിനുള്ളില്‍ കുടുങ്ങിയത്.
ഉടന്‍ തന്നെ ഇദ്ദേഹത്തെ രക്ഷിക്കാനായി സമീപവാസികളായ അഭിലാഷ്, പ്രഭാകരന്‍ എന്നിവര്‍ കിണറ്റില്‍ ഇറങ്ങിയെങ്കിലും ഇവരും ശ്വാസതടസ്സം അനുഭവപ്പെട്ട് കിണറിനുള്ളില്‍ കുടുങ്ങി. ഇന്നലെ വൈകീട്ടായിരുന്നു സംഭവം.
സമീപവാസികള്‍ വിവരം അറിയിച്ചതനുസരിച്ച് കള്ളിക്കാട് ഫയര്‍ സ്റ്റേഷനില്‍ നിന്നും എത്തിയ അഗ്‌നിശമന സേനയാണ് മൂവരെയും കരയ്‌ക്കെത്തിച്ചത്.
ശ്വാസതടസ്സം തീവ്രമായി അനുഭവപ്പെട്ട മാധവന്‍ നാടാരെ പാറശാല സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അഭിലാഷ്, പ്രഭാകരന്‍ എന്നിവരെ നെയ്യാര്‍ഡാം ആശുപത്രിയിലും പ്രവേശിപ്പിച്ചു .
Next Story

RELATED STORIES

Share it