thrissur local

വൃക്ക സ്വീകരിച്ചവരുടെയും ദാതാക്കളുടെയും സ്‌പോര്‍ട്‌സ് മീറ്റ് ഇന്ന്

തൃശൂര്‍: കിഡ്‌നി ഫെഡറേഷന്‍ ഓഫ് ഇന്ത്യയുടെ നേതൃത്വത്തില്‍ ലോക വൃക്കദിനമായ ഇന്ന് രാജ്യത്ത് ആദ്യമായി വൃക്ക ദാനം ചെയ്തവര്‍ക്കും സ്വീകരിച്ചവര്‍ക്കുമായി തൃശൂരില്‍ അഖില കേരള സ്‌പോര്‍ട്‌സ് മീറ്റ് നടത്തും.
കോര്‍പറേഷന്‍ സ്റ്റേഡിയം, വികെഎന്‍ മേനോന്‍ ഇന്‍ഡോ ര്‍ സ്റ്റേഡിയം എന്നിവിടങ്ങളിലാണ് മല്‍സരങ്ങള്‍. രാവിലെ എട്ടിന് നിരവധി പേര്‍ പങ്കെടുക്കുന്ന വാക്കത്തോണ്‍ കിഡ്‌നി ഫെഡറേഷന്റെ ഓഫിസിനു മുമ്പില്‍ നിന്നും ആരംഭിക്കും. സ്റ്റേറ്റ് ടെം ബിള്‍ ആന്റി തെഫ്റ്റ് സ്‌ക്വാഡ് തലവന്‍ പി എന്‍ ഉണ്ണിരാജന്‍ ഫഌഗ് ഓഫ് ചെയ്യും. തുടര്‍ന്ന് ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ രാവിലെ 9ന് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ സീനിയര്‍ റീജ്യനല്‍ ഡയറക്ടര്‍ ഡോ. മുഹമ്മദ് അസ്‌ലം മീറ്റ് ഉദ്ഘാടനം ചെയ്യും. ചടങ്ങില്‍ ജില്ലാ കലക്ടര്‍ വി രതീശന്‍ അധ്യക്ഷത വഹിക്കും.
കിഡ്‌നി ഫെഡറേഷന്‍ ഓഫ് ഇന്ത്യ ചെയര്‍മാന്‍ ഫാ. ഡേവിസ് ചിറമ്മല്‍, കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എം പി ഭാസ്‌കരന്‍ നായര്‍, അശ്വിനി ഹോസ്പിറ്റല്‍ എം ഡി അച്യുതന്‍കുട്ടി, ഫാദര്‍ പോള്‍ വട്ടക്കുഴി തുടങ്ങിയവര്‍ പങ്കടുക്കും.
കിഡ്‌നി ഫെഡറേഷന്റെ പുതിയ പദ്ധതികളായ വണ്‍ ഡയാലിസിസ് റവല്യൂഷന്‍, കിഡ്‌നി ടാക്‌സി എന്നിവയുടെ ഉദ്ഘാടനവും ചടങ്ങില്‍ നടക്കും. ഫെഡറേഷന്‍ ആരംഭിക്കുന്ന കമ്മ്യൂണിറ്റി റേഡിയോ ഹലോ റേഡിയോയുടെ ലോഗോ പ്രകാശനം എം പി ഭാസ്‌കരന്‍ നായര്‍ നിര്‍വഹിക്കും. ഒരു ദിവസം നീണ്ടു നില്‍ക്കുന്ന സ്‌പോര്‍ട്‌സ് മീറ്റില്‍ 50 മീറ്റര്‍ ഓട്ടം, ക്രിക്കറ്റ് ബോള്‍ ത്രോ, ഷോട്ട്പുട്ട്, ജാവ്‌ലിന്‍ ത്രോ, ചെസ്, ബാന്റ്മിന്റണ്‍, ബാസ്‌കറ്റ്‌ബോള്‍ ത്രോ, പെനാല്‍റ്റി ഷൂട്ടൗട്ട് തുടങ്ങിയ ഇനങ്ങളില്‍ മല്‍സരങ്ങള്‍ സംഘടിപ്പിക്കും.
ആണ്‍-പെണ്‍ വിഭാഗങ്ങളില്‍ 45 വയസ്സിന് മുകളിലുളളവര്‍ക്കും താഴെയുളളവര്‍ക്കും പ്രത്യേകം മല്‍സരങ്ങളുണ്ടാവും. വൃക്ക ദാനം ചെയ്തവര്‍ക്കും സ്വീകരിച്ചവര്‍ക്കും സാധാരണ ജീവിതം നയിക്കാന്‍ കഴിയുമെന്ന് വൃക്കരോഗികളെയും പൊതുജനങ്ങളെയും ബോധവല്‍ക്കരിക്കുകയാണ് മീറ്റിന്റെ ലക്ഷ്യം.
വൃക്കമാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ നടത്തിയവര്‍ക്കും ശാരീകക്ഷമതയുണ്ടെന്ന് ബോധവല്‍ക്കരിക്കാന്‍ സ്‌പോര്‍ട്‌സ് മീറ്റിലൂടെ കഴിയും.
Next Story

RELATED STORIES

Share it