വൃക്ക വില്‍പ്പന സംഘത്തിലെ നാലു പേര്‍ അറസ്റ്റില്‍വൃക്ക വില്‍പ്പന സംഘത്തിലെ നാലു പേര്‍ അറസ്റ്റില്‍

നല്‍ഗൊണ്ട: അന്താരാഷ്ട്ര വൃക്ക റാക്കറ്റിലെ നാലു പേരെ പോലിസ് അറസ്റ്റ് ചെയ്തു. ഏജന്റും ദാതാക്കളും ഉള്‍പ്പെടുന്ന നാലംഗ സംഘമാണ് തെലങ്കാനയിലെ നല്‍ഗൊണ്ട ജില്ലയില്‍ പിടിയിലായത്.

ഏജന്റ് സുരേഷ് ദാതാക്കളായ അബ്ദുല്‍ അസീസ്, പി മഹേഷ്, കെ നരേഷ് എന്നിവരാണ് അറസ്റ്റിലായതെന്ന് നല്‍ഗൊണ്ട പോലിസ് സൂപ്രണ്ട് വിക്രം ജീത് ദുഗല്‍ അറിയിച്ചു. ഏജന്റ് സുരേഷ് 2014 ഡിസംബറില്‍ തന്റെ വൃക്ക വിറ്റിരുന്നു. ഹോട്ടല്‍ മാനേജ്‌മെന്റ് വിദ്യാര്‍ഥിയായ സുരേഷ് ആഡംബര ജീവിതം നയിക്കുന്നതിനായാണ് വൃക്ക വിറ്റത്. ഇന്‍ഡീഡ് കിഡ്‌നി ഡോട്ട് കോം വഴി കൊളംബോയിലായിരുന്നു വൃക്ക വില്‍പ്പന നടത്തിയതെന്ന് പോലിസ് പറഞ്ഞു. പിന്നീട് 15 പേരെ കെണിയില്‍ പെടുത്തിയ സുരേഷ് 5 ലക്ഷം രൂപയ്ക്ക് ദാതാക്കളില്‍ നിന്നും വൃക്ക വാങ്ങി.
ഓരോ വൃക്കയ്ക്കും 50,000 രൂപയാണ് ഇയാള്‍ കമ്മീഷന്‍ വാങ്ങിയിരുന്നതെന്നും പോലിസ് പറഞ്ഞു. വൃക്ക വില്‍പ്പന നടത്താന്‍ തയ്യാറുള്ളവരുടെ പാസ്‌പോര്‍ട്ടിന്റെ പകര്‍പ്പുകള്‍ വിവിധ ഏജന്റുമാര്‍ക്ക് സുരേഷ് അയച്ചുകൊടുത്തിരുന്നു. ഓണ്‍ലൈന്‍ ബാങ്ക് വഴിയാണ് പണം കൈമാറിയിരുന്നത്.
Next Story

RELATED STORIES

Share it