Kollam Local

വൃക്ക രോഗിയായ യുവാവിന് കൈത്താങ്ങൊരുക്കി കെഎംഎംഎല്‍ ജീവനക്കാര്‍

ചവറ: വൃക്ക രോഗിയായ യുവാവിന് ഒരു കൈത്താങ്ങൊരുക്കി പൊതു മേഖലാ സ്ഥാപനമായ ചവറ കെഎംഎംഎല്ലിലെ ജീവനക്കാര്‍ സ്വരൂപിച്ച തുക കൈമാറി. ചവറ പട്ടത്താനം പുളിച്ചിപ്പളളില്‍ വീട്ടില്‍ ഷാനു( 23) വിനാണ് കെഎംഎംഎല്‍ ജീവനക്കാര്‍, കരാറുകാര്‍, ലാപ്പാ തൊഴിലാളികള്‍ എന്നിവര്‍ ചേര്‍ന്ന് ഒരു ലക്ഷത്തി പതിനായിരം രൂപ സമാഹരിച്ച് നല്‍കിയത്. ഷാനുവിന്റെ ദയനീയാവസ്ഥ മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തിരുന്നു. ഇതിനെ തുടര്‍ന്നാണ് ഈ യുവാവിന് സഹായിക്കാനായി ജീവനക്കാര്‍ രംഗത്ത് വന്നത്. നിര്‍ധന കുടുംബത്തിലെ ഏക ആശ്രയമായിരുന്ന ഷാനുവിന്റെ രോഗത്തില്‍ മാതാപിതാക്കള്‍ മനം നൊന്ത് കഴിയുമ്പോഴാണ് സ്‌നേഹത്തിന്റെ കൈത്താങ്ങൊരുക്കി കമ്പനി ജീവനക്കാര്‍ എത്തിയത്. ജീവന്‍ നിലനിര്‍ത്തണം എങ്കില്‍ ഷാനുവിന് ഏകദേശം 30 ലക്ഷത്തിലധികം രൂപ വേണ്ടിവരും. ഷാനുവിന്റെ വീട്ടിലെത്തിയ കമ്പനിയുടെ ജനറല്‍ മാനേജര്‍ വി അജയകൃഷ്ണന്‍ തുക കൈമാറി. കമ്പനി സെക്രട്ടറി ജയ്‌സണ്‍ തോമസ്, പഞ്ചായത്തംഗങ്ങളായ സക്കീര്‍ ഹുസൈന്‍, ഡി സതീഭായി, കമ്പനി ഉദ്യോഗ ഇന്റെണല്‍ ഓഡിറ്റ് ഓഫിസര്‍ പി എച്ച് മുഹമ്മദ് കുഞ്ഞ്, ഓഡിറ്റ് മാനേജര്‍ ഹാരീഷ്, അക്കൗണ്ട് ഓഫിസര്‍ കെ സേവ്യര്‍ എന്നിവര്‍ പങ്കെടുത്തു.
Next Story

RELATED STORIES

Share it