വീല്‍ ചെയര്‍ നല്‍കിയില്ല, ഭിന്നശേഷിക്കാരിയായ വിമാനയാത്രക്കാരിക്ക് ഇഴഞ്ഞുനീങ്ങേണ്ടി വന്നതായി പരാതി
BY ajay G.A.G31 Jan 2016 5:34 AM GMT
X
ajay G.A.G31 Jan 2016 5:34 AM GMT
ഡെറാഡൂണ്‍ : സുരക്ഷാ കാരണങ്ങളുടെ പേരില്‍ ഭിന്നശേഷിക്കാരിയായ യാത്രക്കാരിക്ക് എയര്‍ ഇന്ത്യ വിമാനത്തില്‍ കയറാന്‍ വീല്‍ചെയര്‍ അനുവദിച്ചില്ലെന്ന് പരാതി. ഡല്‍ഹി സര്‍വകലാശാലയിലെ അസിസ്റ്റന്റ് പ്രൊഫസര്‍ അനിത ഗായ് ആണ് ഇതു സംബന്ധിച്ച് പരാതി നല്‍കിയത് ഇന്നലെ രാത്രി ഡെറാഡൂണില്‍ നിന്നും ഡല്‍ഹിയിലേക്കുള്ള യാത്രയ്ക്കായി വിമാനത്തില്‍ കയറാന്‍ ഇവര്‍ക്ക് ഇഴഞ്ഞു നീങ്ങേണ്ടി വന്നതായാണ് പരാതി. വീല്‍ചെയറിനായി ആവശ്യപ്പെട്ടിട്ടും അധികൃതര്‍ തിരിഞ്ഞു നോക്കിയില്ലെന്നും ഒടുവില്‍ യാത്രപുറപ്പെടാറായപ്പോള് വിമാനത്തിലേക്ക് ഇഴഞ്ഞു നീങ്ങേണ്ടി വന്നതായാണ് അനിത പരാതിപ്പെട്ടിട്ടുള്ളത്. എയര്‍ ഇന്ത്യയുടെ പ്രാദേശിക വിമാന സര്‍വീസായ അലയന്‍സ് എയറിലാണ് യാത്രക്കാരിക്ക് ഈ ദുരനുഭവമുണ്ടായത്. എന്നാല്‍ ആരോപണം എയര്‍ ഇന്ത്യാ അധികൃതര്‍ നിഷേധിച്ചിട്ടുണ്ട്. വിമാനം അല്പം ദൂരെയായതിനാല്‍ വീല്‍ചെയര്‍ എത്തിക്കാന്‍ താമസം നേരിട്ടതാണ് പ്രശ്നമെന്ന് അധികൃതര്‍ പറയുന്നു.
Next Story
RELATED STORIES
ഐഎസ്എല്‍ കിരീട മോഹം പൊലിഞ്ഞു; പ്ലേ ഓഫില്‍ ഒഡീഷയോട് തോറ്റ്...
19 April 2024 6:38 PM GMTരാഹുല്‍ പറഞ്ഞത് മുഖ്യമന്ത്രിയെ അറസ്റ്റ് ചെയ്യണമെന്ന...
19 April 2024 3:00 PM GMTഒന്നാംഘട്ടം 60.03 ശതമാനം പോളിങ്; ത്രിപുരയും ബംഗാളും മുന്നില്‍
19 April 2024 2:44 PM GMTയുദ്ധഭീതി; ഇസ്രായേലിലേക്കുള്ള വിമാന സര്‍വീസുകള്‍ നിര്‍ത്തിവച്ച് എയര്‍...
19 April 2024 2:14 PM GMTമഹാരാഷ്ട്രയിൽ സ്വതന്ത്രനായി മത്സരിക്കാൻ പത്രിക നൽകി 'യമരാജൻ'
19 April 2024 10:50 AM GMTജോലിക്കിടയില്‍ കാണാതായ ആലുവ ഹെഡ് പോസ്റ്റ് ഓഫിസ് ജീവനക്കാരനെ...
19 April 2024 10:49 AM GMT