വീല്‍ചെയറില്‍ വീറുറ്റ പ്രചാരണവുമായി വി ശിവന്‍കുട്ടി

തിരുവനന്തപുരം: ഓടിനടന്നും വാഹനത്തിലും തിരഞ്ഞെടുപ്പ് പ്രചാരണം നടത്തുന്ന സ്ഥാനാര്‍ഥികള്‍ക്കിടയില്‍ വ്യത്യസ്തനാവുകയാണ് വി ശിവന്‍കുട്ടി. കുളിമുറിയില്‍ കാലുതെന്നിയതോടെയാണ് നേമത്തെ ഇടതുസ്ഥാനാര്‍ഥി വി ശിവന്‍കുട്ടിയുടെ പ്രചാരണം വീല്‍ചെയറിലായത്.
പരിപൂര്‍ണ വിശ്രമത്തിന് ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചെങ്കിലും പത്ത് വോട്ട് തേടാനുള്ള അവസരം ഒഴിവാക്കാന്‍ കഴിയില്ലെന്നാണ് ശിവന്‍കുട്ടിയുടെ അഭിപ്രായം. അവിചാരിതമായുണ്ടായ അപകടമൊന്നും തന്റെ വോട്ടുപിടിത്തത്തിന് തടസ്സമാവില്ലെന്നാണ് ഇദ്ദേഹത്തിന്റെ വാദം.
ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരം 10 ദിവസത്തെ വിശ്രമത്തിനു ശേഷമാണ് ശിവന്‍കുട്ടി പ്രചരണ രംഗത്ത് ഇറങ്ങിയത്.
Next Story

RELATED STORIES

Share it