Alappuzha local

വീയപുരം പഞ്ചായത്തില്‍ 6.12 കോടിയുടെ ബജറ്റ്

ഹരിപ്പാട്: വീയപുരം പഞ്ചായത്തില്‍ 6,12,22,227 രൂപ വരവും 5,79,91,500 രൂപ ചെലവും 39,30, 727 രൂപ നീക്കിയിരിപ്പും പ്രതീക്ഷിക്കുന്ന ബജറ്റ് ധനകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ശാന്താബാലന്‍ അവതരിപ്പിച്ചു.
കാര്‍ഷിക മേഖലയ്ക്കും കുടിവെള്ളവിതരണത്തിനും പ്രത്യേക പരിഗണന നല്‍കിയിട്ടുണ്ട്. ഉല്‍പാദന മേഖലയില്‍ 23 ലക്ഷം രൂപയും റോഡുകളുടെ പരിപാലനത്തിന് 65 ലക്ഷം രൂപ വകയിരുത്തിയിട്ടുണ്ട്. കര്‍ഷകര്‍, പട്ടികജാതി വിഭാഗം, മറ്റ് ദുര്‍ബല വിഭാഗക്കാര്‍ എന്നിവരുടെ വികസനം ലക്ഷ്യമാണ് ബജറ്റ് വിഭാവനം ചെയ്യുന്നത്. പഞ്ചായത്തിലെ ഒരു അങ്കണവാടി ഐഎസ്ഒ അംഗീകാര നിലവാരത്തിലേക്ക് ഉയര്‍ത്തുന്നതിനും ബജറ്റ് ലക്ഷ്യമിടുന്നു.
യോഗത്തില്‍ പഞ്ചായത്ത് പ്രസിഡന്റ് എന്‍ പ്രസാദ്കുമാര്‍ അധ്യക്ഷത വഹിച്ചു. യോഗം ഐകകണ്‌ഠേന ബജറ്റ് പാസാക്കി
Next Story

RELATED STORIES

Share it