Second edit

വീണ്ടും വലത്തോട്ട്

അര്‍ജന്റീനയില്‍ ഈയിടെ നടന്ന പൊതുതിരഞ്ഞെടുപ്പില്‍ ഇടതുപക്ഷക്കാരിയായ ക്രിസ്റ്റീന ഫെര്‍ണാണ്ടസ് ഡി കേഷ്‌നറെ പരാജയപ്പെടുത്തിയത് മോറിസിയോ മാക്രി എന്ന വലതുപക്ഷ സ്ഥാനാര്‍ഥിയാണ്. ജനപ്രിയ രാഷ്ട്രീയവ്യവസ്ഥ എന്നു വിശദീകരിക്കാവുന്ന പെറണിസത്തിന്റെ വക്താവായിരുന്നു ക്രിസ്റ്റീന. 15 വര്‍ഷത്തിനു ശേഷമാണ് ക്രിസ്റ്റീനയുടെ പാര്‍ട്ടി അധികാരമൊഴിയാന്‍ നിര്‍ബന്ധിതമായത്.
അതിനോടു താരതമ്യപ്പെടുത്താവുന്നതാണ് വെനിസ്വേലയില്‍ പ്രതിപക്ഷം നേടിയ വിജയം. 17 വര്‍ഷമായി അധികാരത്തില്‍ തുടരുന്ന ചാവിനിസ്റ്റുകളാണ് തിരഞ്ഞെടുപ്പില്‍ തോറ്റമ്പിയത്. അന്തരിച്ച ഹ്യൂഗോ ഷാവേസിന്റെ വ്യക്തിപ്രഭാവത്തിന് സ്വീകാര്യത കുറഞ്ഞതിന് അദ്ദേഹത്തിന്റെ പിന്‍ഗാമിയുടെ ഭരണപരാജയം കാരണമായിട്ടുണ്ടാവും.
അമേരിക്ക ക്യൂബയുമായി നയതന്ത്രബന്ധം സ്ഥാപിച്ചത് ഫിദല്‍ കാസ്‌ട്രോയുടെ ഇടതുപക്ഷനയങ്ങള്‍ ദുര്‍ബലമാവുന്നതിന്റെ സൂചനയാണെന്ന നിരീക്ഷണമുണ്ട്. കമ്പോളമുതലാളിത്തത്തിന്റെ തിരിച്ചുവരവ് എന്നതിനേക്കാള്‍ ഈ മാറ്റങ്ങള്‍ ഭരണകര്‍ത്താക്കളുടെ പിടിപ്പുകേടുകൊണ്ടുണ്ടായതാവാനാണു സാധ്യത. അഴിമതിയും സ്വജനപക്ഷപാതവും തടയുന്നതിന് പലര്‍ക്കുമായില്ല. ബ്രസീലിലെ ദില്‍മ റൂേസഫ് പൊതുമേഖലാ എണ്ണക്കമ്പനിയുടെ പണം ദുരുപയോഗം ചെയ്തു എന്ന ആരോപണമുണ്ട്. ഇടത്-വലത് തുടങ്ങിയ കള്ളികള്‍ ഉപയോഗിച്ച് ഭരണാധികാരികളെ വിലയിരുത്തുന്നതു തന്നെ ഇപ്പോള്‍ വലിയ പ്രശ്‌നമുണ്ടാക്കുന്നുണ്ട്.
Next Story

RELATED STORIES

Share it