വീണ്ടും മുസ്‌ലിം വിരുദ്ധ പരാമര്‍ശവുമായി ട്രംപ്; ബ്രിട്ടിഷ് മുസ്‌ലിംകള്‍ക്ക് സൈന്യത്തേക്കാള്‍ താല്‍പര്യം ഐഎസ്

വാഷിങ്ടണ്‍: യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിലെ റിപബ്ലിക്കന്‍ സ്ഥാനാര്‍ഥി ഡൊണാള്‍ഡ് ട്രംപ് മുസ്‌ലിം വിരുദ്ധ പരാമര്‍ശവുമായി വീണ്ടും. ബ്രിട്ടിഷ് സൈന്യത്തില്‍ ചേരുന്നതിനേക്കാള്‍ കൂടുതല്‍ ബ്രിട്ടിഷ് മുസ്‌ലിംകള്‍ ഐഎസില്‍ ചേരുന്നുവെന്നാരോപിക്കുന്ന ട്വീറ്റാണ് വിവാദമായിരിക്കുന്നത്.
അതേസമയം വിവാദ പ്രസ്താവനകളുടെ പശ്ചാത്തലത്തില്‍ ട്രംപിന് ബ്രിട്ടനില്‍ പ്രവേശിക്കുന്നതിന് വിലക്കേര്‍പ്പെടുത്തണമെന്നാവശ്യപ്പെട്ട് നടത്തുന്ന ഒപ്പു ശേഖരണം തുടരുകയാണ്. അഞ്ചുലക്ഷത്തിലേറെ ഒപ്പുകള്‍ ഇതുവരെ ശേഖരിച്ചതായി അല്‍ജസീറ റിപോര്‍ട്ട് ചെയ്തു.
മുസ്‌ലിംകള്‍ക്ക് യുഎസില്‍ പ്രവേശനം നല്‍കരുതെന്ന ട്രംപിന്റെ പ്രസ്താവനയ്‌ക്കെതിരേയുള്ള ബ്രിട്ടിഷ് പ്രധാനമന്ത്രിയുടെ വിമര്‍ശനത്തിനെതിരേയാണ് മറ്റൊരു ട്വീറ്റ്. 'മുസ്‌ലിംകളെ കൊണ്ടുള്ള വലിയ പ്രശ്‌നം മറച്ചുവയ്ക്കാനാണ് ബ്രിട്ടന്‍ ശ്രമിക്കുന്നത്. എന്നാല്‍, എന്താണ് സംഭവിച്ചുകൊണ്ടിരിക്കുന്നതെന്ന് എല്ലാവര്‍ക്കുമറിയാം. ഖേദകരമാണിത്, നിങ്ങള്‍ സത്യസന്ധത പുലര്‍ത്തുക.' എന്നാണ് ട്രംപ് ട്വീറ്റ് ചെയ്തത്.
Next Story

RELATED STORIES

Share it