Second edit

വീണ്ടും ഉപയോഗിക്കുക

പ്ലാസ്റ്റിക് ഷോപ്പിങ് ബാഗുകള്‍ക്കെതിരായ സമരം ആഗോളതലത്തില്‍ ശക്തിപ്പെടുകയാണ്. യുഎസില്‍ പല സംസ്ഥാനങ്ങളും അവ നിരോധിച്ചു. ഇന്ത്യയില്‍ കേരളമടക്കം പലയിടത്തും ഒരു പ്രത്യേക കനത്തില്‍ താഴെയുള്ള പ്ലാസ്റ്റിക് ബാഗുകള്‍ക്ക് വിലക്കുണ്ട്. വിലക്ക് ആരും അത്ര പരിഗണിക്കാത്തതുകൊണ്ട് ഓടകളിലും തോടുകളിലും പുഴകളിലും അവ അടിഞ്ഞുകൂടുന്നുവെന്നത് വേറെ കാര്യം. പ്ലാസ്റ്റിക് ബാഗുകളാണ് പരിസ്ഥിതി മലിനീകരണത്തിനു പ്രധാന കാരണം. അവയുടെ ഉപയോഗം കുറയ്‌ക്കേണ്ടതുതന്നെ.
എന്നാല്‍, പകരമെന്ത് എന്ന കാര്യത്തില്‍ പരിസ്ഥിതിശാസ്ത്രജ്ഞര്‍ക്കിടയില്‍ ഏകോപിച്ച അഭിപ്രായമുണ്ടെന്നു പറയാന്‍ വയ്യ. കടലാസ്ബാഗുകളാണ് പകരം എന്നൊരു കൂട്ടര്‍ പറയുന്നു. 2007ല്‍ ആസ്‌ത്രേലിയന്‍ ഗവണ്‍മെന്റിന്റെ കീഴിലുള്ള ഒരു ഏജന്‍സി നടത്തിയ പഠനത്തില്‍ കടലാസ് ബാഗുകള്‍ നിര്‍മിക്കുമ്പോഴുള്ള കാര്‍ബണ്‍ നിര്‍ഗമനം കൂടുതലാണെന്നു കണ്ടിരുന്നു. പ്ലാസ്റ്റിക് ബാഗുകളേക്കാള്‍ അവയ്ക്ക് കനവും ഘനവും കൂടും. അവ കടത്തുന്നതിനു കൂടുതല്‍ വാഹനങ്ങള്‍ വേണം. പരുത്തികള്‍കൊണ്ടുള്ള ബാഗുകള്‍ കൊണ്ടും വലിയ നേട്ടമില്ല. കാരണം, പരുത്തി കൃഷിചെയ്യാന്‍ കീടനാശിനി വേണം. ഒരു റാത്തല്‍ പരുത്തി ഉല്‍പാദിപ്പിക്കാന്‍ ഏതാണ്ട് 19,000 ലിറ്റര്‍ വെള്ളം വേണം.
എന്നാല്‍, പ്ലാസ്റ്റിക്കിനെ അപേക്ഷിച്ച് പരുത്തിയും കടലാസും ഉണ്ടാക്കുന്ന ദ്രോഹം താരതമ്യേന കുറവാണ്. അതിനാല്‍ ബാഗ് ഏതിനമായാലും അത് വീണ്ടും വീണ്ടും ഉപയോഗിക്കണമെന്നാണ് പരിസ്ഥിതി വിദഗ്ധര്‍ നല്‍കുന്ന ഉപദേശം.
Next Story

RELATED STORIES

Share it