palakkad local

വീട് നിര്‍മാണത്തിനായി കുടുംബാംഗങ്ങള്‍ മാറി താമസിച്ചിരുന്ന ഓല ഷെഡ് കത്തിനശിച്ചു

ആലത്തൂര്‍: ഇരട്ടക്കുളം കുറുവട്ടയില്‍ വീട് നിര്‍മാണത്തിനായി കുടുംബാംഗങ്ങള്‍ മാറിത്താമസിച്ചിരുന്ന ഓല ഷെഡ് കത്തി നശിച്ചു. കുറുവട്ട മുരളീധരനും കുടുംബവും താമസിക്കുന്ന ഓല ഷെഡാണ് തിങ്കളാഴ്ച രാവിലെ കത്തി നശിച്ചത്. ഷെഡിലുണ്ടായിരുന്ന ഗ്യാസ് അടപ്പും സിലിണ്ടറും ഉഗ്ര സ്‌ഫോടനത്തോടെ പൊട്ടിത്തെറിച്ചു.
വീട്ടുപകരണങ്ങള്‍, വീട് നിര്‍മാണത്തിനായി സൂക്ഷിച്ച മര ഉരുപ്പടികള്‍, അടുക്കള സാധനങ്ങള്‍, ആധാരം, റേഷന്‍കാര്‍ഡ്, ആധാര്‍ കാര്‍ഡ്, ലൈസന്‍സ്, മക്കളുടെ സര്‍ട്ടിഫിക്കറ്റുകള്‍, വീട് വാര്‍ക്കുന്നതിനായി സൂക്ഷിച്ച 63,000 എന്നിവ കത്തിയമര്‍ന്നതായി പറയുന്നു. സംഭവ സമയം സ്ഥലത്ത് ആരുമുണ്ടായിരുന്നില്ല. ചാലക്കുടിയില്‍ ഡ്രൈവറായ മുരളീധരന്‍ ജോലി സ്ഥലത്തും സുഗതകുമാരി തൊഴിലുറപ്പ് ജോലിക്കും പോയിരുന്നു. ആലത്തൂ ര്‍ എഎസ്എംഎംഎച്ച്എസ്എസിലെ പത്താം ക്ലാസ് വിദ്യാര്‍ഥിയായ മകന്‍ രാജേഷ്, കോഴിക്കോട് ജോലി ചെയ്യുന്ന മകന്‍ രാജേഷ് എന്നിവര്‍ സ്ഥലത്തുണ്ടായിരുന്നില്ല. മകള്‍ ലൈജു ഭര്‍ത്താവിന്റെ വീട്ടിലുമായിരുന്നു. സ്‌ഫോടന ശബ്ദം കേട്ട് നോക്കിയ സമീപവാസികളാണ് തീ കത്തുന്നത് ആദ്യം കണ്ട ത്. ആലത്തൂരില്‍ നിന്ന് ഫയര്‍ഫോഴ്‌സ് എത്തിയെങ്കിലും വാഹനം സ്ഥലത്തെത്തിക്കാനായില്ല.
വിവരമറിഞ്ഞ് സുഗതകുമാരിയും എത്തി തീയണക്കാന്‍ ശ്രമിക്കുന്നതിനിടെ കാലിന് പൊള്ളലേറ്റു. ഒരു വര്‍ഷം മുമ്പ് മുരളീധരനും സുഗതകുമാരിയും ഇന്ദിരാ ആവാസ് യോജന പദ്ധതിയനുസരിച്ചാണ് വീട് നിര്‍മാണം ആരംഭിച്ചതെങ്കിലും ഇത്രയും കാലമായി ഓല ഷെഡിലാണ് താമസിച്ചിരുന്നത്. ഇതിനായി മുതലാളിയില്‍ നിന്ന് 50, 000 രൂപ കടം വാങ്ങി വീട്ടില്‍ സൂക്ഷിച്ചിരുന്നതായും ഇസാഫില്‍ നിന്ന് സുഗതകുമാരി 13,000 രൂപ വായ്പ എടുത്തിരുന്നതായും പറഞ്ഞു.
Next Story

RELATED STORIES

Share it