വീട് കുത്തിത്തുറന്ന് കവര്‍ച്ച; പോലിസ് തെളിവെടുപ്പ് നടത്തി
BY Sumeera SMR2 April 2016 4:38 AM GMT
Sumeera SMR2 April 2016 4:38 AM GMT
തളിപ്പറമ്പ്: കോള്‍മൊട്ട കോടല്ലൂരില്‍ വീട് കുത്തിത്തുറന്ന് കവര്‍ച്ച ചെയ്ത പ്രതിയുമായി പോലിസ് സംഘം തെളിവെടുപ്പ് നടത്തി. കോടല്ലൂരിലെ അധ്യാപകന് അജയകുമാറിന്റെ വീട്ടില്‍ കവര്‍ച്ച നടത്തിയ കുപ്രസിദ്ധ മോഷ്ടാവ് കോട്ടയം പൂഞ്ഞാര്‍ സ്വദേശി ബാബു കുര്യക്കോസിനെ(56)യാണ് സംഭവ സ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തിയത്. വീട് കുത്തിതുറക്കാന്‍ ഉപയോഗിച്ച കമ്പി പാര പ്രതി സംഭവ സ്ഥലത്തെ കുറ്റിക്കാട്ടില്‍ നിന്ന് പോലിസിന് കാണിച്ചു കൊടുത്തു. മോഷമം പോയ സ്വര്‍ണവും പണവും കണ്ണൂര്‍ പുതിയതെരുവില്‍ നിന്ന് പോലിസ് കണ്ടെടുത്തിരുന്നു. കഴിഞ്ഞ മാസമാണ് അധ്യാപകന്റെ വീട്ടില്‍ കവര്‍ച്ച നടന്നത്. ബന്ധുവിന്റെ വിവാഹത്തിന് വഡോരയില്‍ വീട് പൂട്ടിപ്പോയപ്പോഴാണ് കവര്‍ച്ച നടന്നത്. തെളിവെടുപ്പിന് ശേഷം പ്രതിയെ തളിപ്പറമ്പ് കോടതിയില്‍ ഹാജരാക്കി.
Next Story
RELATED STORIES
ഫലസ്തീന് പ്രശ്നപരിഹാരം ആഗോള സമാധാനത്തിന് അനിവാര്യമെന്ന്...
24 April 2024 12:58 PM GMTവിഷം തുപ്പിക്കൊണ്ടിരിക്കുന്ന മോദി|THEJAS NEWS
24 April 2024 9:22 AM GMTഇറാനു പിന്നാലെ ഹിസ്ബുല്ലയും; വിറങ്ങലിച്ച് ഇസ്രായേല്‍
24 April 2024 8:25 AM GMTസൈനിക ഹെലികോപ്റ്ററുകള്‍ കൂട്ടിയിടിച്ച് 10 മരണം
23 April 2024 11:23 AM GMTഇസ്രായേലില്‍ പൊട്ടിത്തെറി; മിലിറ്ററി ഇന്റലിജന്‍സ് മേധാവി...
22 April 2024 2:28 PM GMTഫാത്തിമ തസ്കിയയ്ക്ക് ആയിരങ്ങളുടെ യാത്രാമൊഴി
20 April 2024 6:31 AM GMT