വീട്ടില്‍ കഞ്ചാവ് ചെടി വളര്‍ത്തിയ യുവാവ് അറസ്റ്റില്‍
BY Sumeera SMR20 April 2016 4:51 AM GMT
Sumeera SMR20 April 2016 4:51 AM GMT
ചെങ്ങന്നൂര്‍: വീട്ടുവളപ്പില്‍ കഞ്ചാവ് ചെടി വളര്‍ത്തിയതിന് യുവാവ് അറസ്റ്റിലായി. തിട്ടമേല്‍ തുണ്ടത്തില്‍ വിഷ്ണു ആര് രവി(21) ആണ് അറസ്റ്റിലായത്. നിരവധി കഞ്ചാവ് കേസുകളില്‍ പ്രതിയായ ഇയാള്‍ വീട്ടുമുറ്റത്ത് കഞ്ചാവ് ചെടി നട്ടുവളര്‍ത്തുകയായിരുന്നു. വീട്ടില്‍ സൂക്ഷിച്ചുവെച്ചിരുന്ന കഞ്ചാവ് വിത്തുകളും കണ്ടെടുത്തു. ചെങ്ങന്നൂരിലെ സ്കൂള്‍ കോളജ് പരിസരങ്ങളില്‍ കഞ്ചാവ് വില്‍പ്പന നടത്തി വന്നിരുന്ന ആളാണ് ഇയാള്‍. നേരത്തെ സ്കൂ ള്‍ കോളജ് പരിസരത്തു നിന്നും കഞ്ചാവുമായി പിടിയിലായിട്ടുണ്ട്. എക്സൈസ് സിഐ ബി ടെനിമോന്, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ പി സജികുമാര്‍, പി എന്‍ ശശികുമാര്‍, എന്‍ സജികുമാര്‍, ബി പ്രദീപ്, ബി അരുണ്‍ എന്നിവരടങ്ങിയ സംഘമാണ് അറസ്റ്റ് നടത്തിയത്.
Next Story
RELATED STORIES
ഒന്നാംഘട്ടം 60.03 ശതമാനം പോളിങ്; ത്രിപുരയും ബംഗാളും മുന്നില്‍
19 April 2024 2:44 PM GMTമോദിയുടെ മുഖ്യ വിമര്ശകന് ധ്രുവ് റാഠി അഞ്ച് പ്രാദേശിക ഭാഷകളില്‍ കൂടി...
19 April 2024 11:00 AM GMTപ്രിയ വര്‍ഗീസിന്റെ നിയമനം; ഹൈക്കോടതി വിധിക്കെതിരായ ഹരജി അടിയന്തരമായി ...
19 April 2024 10:37 AM GMTലോക്സഭാ തിരഞ്ഞെടുപ്പ്; ഒന്നാംഘട്ട വോട്ടെടുപ്പ് തുടങ്ങി
19 April 2024 5:48 AM GMTബിജെപിക്ക് വോട്ട് ചെയ്തില്ലെങ്കില്‍ വീട്ടില്‍ ബുള്‍ഡോസര്‍ എത്തും;...
18 April 2024 5:28 PM GMTവീണ്ടും ഇഡി ; ആം ആദ്മി എംഎല്‍എ അമാനത്തുള്ള ഖാന് അറസ്റ്റില്‍
18 April 2024 5:07 PM GMT