thiruvananthapuram local

വീട്ടമ്മയെ പീഡിപ്പിച്ച കേസ്: രണ്ടുപേര്‍ അറസ്റ്റില്‍

വര്‍ക്കല: നാലുകുട്ടികളുടെ മാതാവായ വീട്ടമ്മയെ പീഡിപ്പിച്ച കേസിലെ രണ്ടുപ്രതികളെ അയിരൂര്‍ പോലിസ് പിടികൂടി.
അയിരൂര്‍ ചാരുംകുഴി കുന്നുംപുറത്ത് നസീന മന്‍സിലില്‍ ഷാജി (30), അയിരൂര്‍ ചാരുംകുഴി പുത്തന്‍വിള വീട്ടില്‍ അജിത്ത് (27) എന്നിവരാണ് അറസ്റ്റിലായത്.
കേസിലുള്‍പ്പെട്ട മറ്റൊരു പ്രതി ഒളിവിലാണ്. ഇക്കഴിഞ്ഞ എട്ടിന് രാത്രി 11നാണ് കേസിനാസ്പദമായ സംഭവം. അയിരൂര്‍ ചാരുംകുഴി സ്വദേശിയായ വീട്ടമ്മ ജോലിക്കുപോയ ഭര്‍ത്താവിനെ കാത്ത് റോഡരുകില്‍ നില്‍ക്കവെയാണ് പ്രതികള്‍ തട്ടിക്കൊണ്ട് പോവുകയും സമീപത്തെ ചുറ്റുമതില്‍ക്കെട്ടിത്തിരിച്ച പുരയിടത്തിലെത്തിച്ച് പീഡിപ്പിക്കുകയും ചെയ്തത്. സംഭവത്തിനു ശേഷം പ്രതികള്‍ ഒളിവില്‍ പോവുകയും ചെയ്തിരുന്നു. വീട്ടമ്മയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തിവരവെ ആറ്റിങ്ങല്‍ ഡിവൈഎസ്പി ആര്‍ പ്രതാപന്‍ നായര്‍ക്ക് രഹസ്യവിവരം ലഭിച്ചതിനെ തുടര്‍ന്നാണ് ബുധനാഴ്ച രാത്രി പ്രതികളെ പിടികൂടിയത്. വര്‍ക്കല സിഐ ബി വിനോദ്, അയിരൂര്‍ എസ്‌ഐ എം ഷെഹീര്‍, അഡീഷനല്‍ എസ്‌ഐമാരായ ഡി തുളസീധരന്‍, തുളസീധരന്‍, ജിഷ എന്നിവരുടെ നേതൃത്വത്തിലാണ് അറസ്റ്റ് നടന്നത്. പ്രതികളെ റിമാന്റ് ചെയ്തു.
Next Story

RELATED STORIES

Share it