വീടു നിര്‍മാണത്തിനിടെ സണ്‍ഷേഡ് തകര്‍ന്നുവീണ് തൊഴിലാളി മരിച്ചു

എടപ്പാള്‍: വീട് നിര്‍മാണത്തിനിടെ തകര്‍ന്നുവീണ സണ്‍ഷേഡിനടിയില്‍പ്പെട്ട് തൊഴിലാളി മരിച്ചു. പൊന്നാനി തൃക്കാവ് കോടിപ്പറമ്പ് ക്ഷേത്രത്തിനു സമീപം പുളിയന്‍മാവില്‍ കരുണാകരന്റെ മകന്‍ മിജേഷ്(33) ആണ് മരിച്ചത്. ഇന്നലെ രാവിലെ 10ഓടെ എടപ്പാള്‍ പഴയ ബ്ലോക്കിനു സമീപം ആയിരപ്പറമ്പില്‍ ദേവന്റെ വീടുപണിക്കിടെയായിരുന്നു അപകടം.
15 ദിവസം മുമ്പായിരുന്നു വീടിന്റെ സണ്‍ഷേഡ് വാര്‍ത്തത്. ശേഷം മൂന്നുവരി കല്ല് പടവും കെട്ടിയിരുന്നു. ഇന്നലെ രാവിലെ മിജേഷ് ഉള്‍പ്പെടെയുള്ളവര്‍ ജോലിക്കെത്തി വാര്‍പ്പിന്റെ കുത്തെടുത്ത് മാറ്റുന്നതിനിടെ സണ്‍ഷേഡും അതിനുമുകളില്‍ പടുത്ത കല്ലുകളും മിജേഷിന്റെ ദേഹത്തു വീഴുകയായിരുന്നു. കോണ്‍ക്രീറ്റിനടിയില്‍പ്പെട്ട മിജേഷിനെ രക്ഷിക്കാന്‍ നാട്ടുകാര്‍ ഏറെ ശ്രമിച്ചെങ്കിലും സാധിച്ചില്ല. പൊന്നാനിയില്‍ നിന്നെത്തിയ അഗ്നിശമനസേനയും നാട്ടുകാരും ചേര്‍ന്ന് എക്‌സ്‌കവേറ്റര്‍ ഉപയോഗിച്ച് കോണ്‍ക്രീറ്റ് നീക്കിയാണ് പുറത്തെടുത്തത്. എടപ്പാളിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. അവിവാഹിതനാണ്. മാതാവ്: വിജയലക്ഷ്മി.
Next Story

RELATED STORIES

Share it