kozhikode local

വീടുകള്‍ക്ക് നേരെ അക്രമം; പ്രതികളെ പിടികൂടാനാവാതെ പോലിസ്

കൊയിലാണ്ടി: വീടുകള്‍ ആക്രമിച്ച് സിപിഎം-ബിജെപി പ്രവര്‍ത്തകര്‍ കണക്കു തീര്‍ക്കുമ്പോള്‍ പ്രതികളെ കണ്ടെത്താന്‍ പോലിസിന് കഴിയുന്നില്ല. തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിനു ശേഷം കൊയിലാണ്ടിയില്‍ അഞ്ചു വീടുകളാണ് തകര്‍ത്തത്.
താലൂക്ക് ചെത്ത് തൊഴിലാളി യൂനിയന്‍ സിഐടിയു ഖജാഞ്ചി ഷാജിയുടെ വീടും തകര്‍ക്കുന്നത് അര്‍ധരാത്രിയിലാണ്. ജനല്‍ ചില്ലുകള്‍ തകര്‍ക്കുക, വാതില്‍ പൊളിച്ചു അകത്തു കടന്ന് ഗൃഹോപകരണങ്ങള്‍ നശിപ്പിക്കുക, തുടങ്ങിയവയാണ് നടത്തിയത്.
ബൈക്കില്‍ എത്തിയ സംഘങ്ങളാണ് അക്രമം നടത്തിയത്. ഇരുപക്ഷവും പോലിസിന് ചൂണ്ടിക്കാണിച്ചുകൊടുത്തത് യഥാര്‍ഥ പ്രതികളെയല്ലെന്ന ആക്ഷേപം ശക്തമാണ്.
വിദ്യാര്‍ഥികളെ കേസില്‍പെടുത്താനാണ് ഇരുഭാഗവും ശ്രമിക്കുന്നത്. യൂനിവേഴ്‌സിറ്റി പരീക്ഷ നടക്കുന്നതിനാല്‍ പലരും ഒൡവിലിരുന്നാണ് പരീക്ഷ എഴുതുന്നത്. കൊയിലാണ്ടിയിലെ ക്രമസമാധാനം മെച്ചപ്പെടുത്താനും സാമൂഹിക വിരുദ്ധരേയും ക്രിമിനലുകളേയും ഒറ്റപ്പെടുത്താനും കഴിഞ്ഞ പോലിസാണ് ഇപ്പോള്‍ പ്രതികളെ പിടികൂടുന്നതില്‍ നിസ്സംഗത പ്രകടിപ്പിക്കുന്നത്.
ഭരണമാറ്റത്തിനു ശേഷം അഴിച്ചുപണി പ്രതീക്ഷിച്ചിരിക്കുകയാണ് പോലിസ്. ഡിവൈഎസ്പി യുടെ നേതൃത്വത്തില്‍ സമാധാനയോഗം നടന്നിട്ടും കഴിഞ്ഞ ദിവസം രണ്ടു സിപിഎം പ്രവര്‍ത്തകരുടെ വീട് ആക്രമിക്കപ്പെട്ടു.
Next Story

RELATED STORIES

Share it