വീടുകള്‍ക്കു നേരെ സ്‌ഫോടകവസ്തു എറിഞ്ഞു

പെരിങ്ങത്തൂര്‍: കരിയാട് വീടുകള്‍ക്കു നേരെ അജ്ഞാതര്‍ സ്‌ഫോടകവസ്തു എറിഞ്ഞു. കഴിഞ്ഞദിവസം അര്‍ധരാത്രിയാണു സംഭവം. ജമാഅത്തെ ഇസ്‌ലാമി നേതാക്കളുടേതാണ് വീടുകള്‍.
ഇക്കഴിഞ്ഞ നഗരസഭാ തിരഞ്ഞെടുപ്പില്‍ സ്വതന്ത്ര സ്ഥാനാര്‍ഥിയായി മല്‍സരിച്ച തട്ടാങ്കണ്ടി ബേനസീര്‍, കെ കെ അസ്‌ലം, മാരാം മീട്ടില്‍ കുഞ്ഞബ്ദുല്ല എന്നിവരുടെ വീടുകള്‍ക്കുനേരെയാണ് ഉഗ്ര സ്‌ഫോടകശേഷിയുള്ള പടക്കങ്ങള്‍ എറിഞ്ഞത്. ഇവ വീട്ടുമുറ്റത്ത് വീണ് പൊട്ടിത്തെറിച്ചു. ആര്‍ക്കും പരിക്കില്ല.
Next Story

RELATED STORIES

Share it