Kollam Local

വീടുകയറി ആക്രമണം: ഏഴ് പ്രതികളെ അറസ്റ്റ് ചെയ്തു

ശാസ്താംകോട്ട: ശൂരനാട് വടക്ക് പുലിക്കുളം അമൃതസരസില്‍ ബിജുഭവനില്‍ ബിജുവിന്റെ വീടുകയറി അക്രമം നടത്തിയ കേസിലെ ഏഴ് പ്രതികളെ ശൂരനാട് പോലിസ് അറസ്റ്റ് ചെയ്തു.

താമരക്കുളം ചിക്കൂഭവനില്‍ ചിക്കു(22), പന്തളം കൂരമ്പാല കളീയ്ക്കല്‍ കുറ്റിയില്‍ രഞ്ജിത്ത്(24), വള്ളിക്കുന്നം മണപ്പള്ളി വടക്ക് കാരയ്ക്കാട്ട് വീട്ടില്‍ വാടകയ്ക്ക് താമസിക്കുന്ന ഷാനവാസ്(25), വള്ളിക്കുന്നം തളീരടിമുറിയില്‍ അരുണ്‍ഭവനത്തില്‍ അഖില്‍(അച്ചു-25), മണപ്പള്ളിതെക്ക് തണ്ണീര്‍ക്കര ക്ഷേത്രത്തിന് സമീപം വിനോദ്(32), വള്ളിക്കുന്നം കടുവനാല്‍ ലക്ഷംമുക്കിന് സമീപം വിജയഭവനത്തില്‍ ആദര്‍ശ്(25), പുലിക്കുളം വീട്ടിനാല്‍ ക്ഷേത്രത്തിന് സമീപം ശ്രീസദൗത്ത് രതീഷ്(30) എന്നിവരാണ് അറസ്റ്റിലായത്. ഒരാഴ്ച മുമ്പാണ് മുന്‍വൈരാഗ്യത്തിന്റെ പേരില്‍ പ്രതികള്‍ ബിജുവിന്റെ വീട് അക്രമിക്കുന്നത്. വീടിന്റെ കതകുകളും ജനാലകളും തകര്‍ക്കുകയും ബിജുവിനേയും ഭാര്യ ശ്രീലക്ഷ്മി, അഞ്ചുവയസുള്ള മകള്‍ അമൃത, മാതാവ് ചന്ദ്രമതി എന്നിവരെ വെട്ടിപ്പരിക്കേല്‍പ്പിക്കുകയും ചെയ്തിരുന്നു. ഗുരുതരമായി പരിക്കേറ്റ ഇവര്‍ കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയില്‍ ചികില്‍സയിലാണ്. സംഭവത്തിലെ ഒന്നാംപ്രതി ചിക്കു മറ്റൊരു വധശ്രമക്കേസിലും പ്രതികളില്‍ ചിലര്‍ നിരവധി അടിപിടി കേസിലും പ്രതികളാണെന്ന് ശൂരനാട് പോലിസ് പറഞ്ഞു. സംഭവത്തില്‍ കണ്ടാലറിയാവുന്ന 11 പ്രതികളെകൂടി ഇനി പിടികൂടാനുണ്ട്. ശൂരനാട് എസ്‌ഐ പ്രൈജുവിന്റേ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്.
Next Story

RELATED STORIES

Share it