Kollam Local

വീടിന് മുന്നില്‍ സൂക്ഷിച്ചിരുന്ന മൂന്ന് ബൈക്കുകള്‍ കത്തിനശിച്ചു

കൊല്ലം: വീടിന് മുന്നില്‍ സൂക്ഷിച്ചിരുന്ന മൂന്ന് എന്‍ഫീല്‍ഡ് ബൈക്കുകള്‍ കത്തിനശിച്ചു. ആശ്രാമം കീര്‍ത്തി നഗര്‍-92, വടക്കന്‍ ഹൗസില്‍ അലക്‌സ് ഡാനിയലിന്റെ വീടിന്റെ കാര്‍പോര്‍ച്ചില്‍ സൂക്ഷിച്ചിരുന്ന ബൈക്കുകളാണ് കത്തിനശിച്ചത്. ഇന്നലെ വൈകീട്ട് 4.30ഓടെയാണ് സംഭവം നടന്നത്. സംഭവ സമയം വീട്ടില്‍ ആരും ഉണ്ടായിരുന്നില്ല. തീ പടരുന്നത് കണ്ട് അയല്‍വാസികളാണ് വിവരം ഫയര്‍ഫോഴ്‌സില്‍ അറിയിച്ചത്. ഉടന്‍ തന്നെ കടപ്പാക്കടയില്‍ നിന്നും ഫയര്‍ ഫോഴ്‌സ് സംഘം സ്ഥലത്തി. അപ്പോഴേക്കും ബൈക്കുകള്‍ ഇനി ഉപയോഗിക്കാന്‍ കഴിയാത്ത നിലയില്‍ കത്തിയിരുന്നു. തീ വീട്ടിലേക്ക് പടരുകയും ചെയ്തു. ഉടന്‍ തന്നെ ഫയര്‍ഫോഴ്‌സ് തീയണച്ചു. വീടിന്റെ ജനലുകള്‍ പൊട്ടിത്തെറിക്കുകയും ഭിത്തികള്‍ വിണ്ടുകീറുകയും ചെയ്തിട്ടുണ്ട്. വീടിന്റെ ഗേറ്റ് പൂട്ടിയ നിലയിലായിരുന്നു. തീ പിടുത്തത്തിന്റെ കാരണം വ്യക്തമല്ല. സ്‌റ്റേഷന്‍ ഓഫിസര്‍ ഹരികുമാര്‍, ലീഡിങ് ഫയര്‍മാന്‍ ഇന്‍ചാര്‍ജ് ശ്യംകുമാര്‍, ഫയര്‍മാന്‍മാരായ ഷമീര്‍, ഹരികുമാര്‍, സജീവ് എന്നിവരുടെ നേതൃത്വത്തിലാണ് തീയണച്ചത്.
Next Story

RELATED STORIES

Share it