Idukki local

വീടിനു തീപിടിച്ചു; മൂന്നുലക്ഷം രൂപയുടെ നഷ്ടം

തൊടുപുഴ: ഏഴുമുട്ടത്ത് വീടിനു തീപിടിച്ചു.പാലിയക്കുന്നേല്‍ ജോസിന്റെ വീടിനാണു ഇന്നലെ രാവിലെ ആറേകാലോടെ തീപ്പിടിച്ചത്. വീട്ടുകാര്‍ പള്ളിയില്‍ പോയ സമയത്തായിരുന്നു സംഭവം. തീ പിടിത്തത്തില്‍ വീട് ഭാഗികമായി കത്തിനശിച്ചു. അടുപ്പില്‍ നിന്നു തീ പടര്‍ന്നതാണ് അപകടകാരണമെന്നാണ് നിഗമനം.
വീട്ടുപകരണങ്ങളും ഉണക്കാനിട്ടിരുന്ന റബര്‍ ഷീറ്റുകളും ചാക്കില്‍ സൂക്ഷിച്ചിരുന്ന കാപ്പിക്കുരു, കുരുമുളക് എന്നിവയും കത്തിനശിച്ചു. തൊടുപുഴയില്‍ നിന്നു അസി. സ്‌റ്റേഷന്‍ ഓഫിസര്‍ ഇന്‍ ചാര്‍ജ് ടി വി രാജന്റെ നേതൃത്വത്തില്‍ ഫയര്‍ഫോഴ്‌സിന്റെ രണ്ട് യൂനിറ്റ് എത്തിയാണ് തീയണച്ചത്. മൂന്നു ലക്ഷത്തോളം രൂപയുടെ നഷ്ടം കണക്കാക്കുന്നതായി ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
Next Story

RELATED STORIES

Share it