Flash News

വി ശശി ഡെപ്യൂട്ടി സ്പീക്കറായി തിരഞ്ഞെടുക്കപ്പെട്ടു

വി ശശി ഡെപ്യൂട്ടി സ്പീക്കറായി തിരഞ്ഞെടുക്കപ്പെട്ടു
X
[caption id="attachment_76730" align="alignleft" width="150"]v-sasi,-chirayinkeezhe വി ശശി[/caption]

14ാം കേരള നിയമസഭയുടെ ഡെപ്യൂട്ടി സ്പീക്കറായി എല്‍ഡിഎഫിലെ സിപിഐ പ്രതിനിധി വി ശശി എംഎല്‍എ തിരഞ്ഞെടുക്കപ്പെട്ടു. ചിറയിന്‍കീഴില്‍ നിന്നുള്ള സിപിഐ അംഗമാണ് ശശി.

ആംഗ്ലോ ഇന്ത്യന്‍ പ്രതിനിധി ജോണ്‍ ഫെര്‍ണാണ്ടസിന്റേതടക്കം 90 വോട്ടുകള്‍ നേടിയാണ് വി ശശി തിരഞ്ഞെടുക്കപ്പെട്ടത്.  സ്പീക്കര്‍ പി ശ്രിരാമകൃഷ്ണന്‍ വോട്ടുചെയ്തില്ല.  ഒരു വോട്ട്‌  അസാധുവായി. എന്ത് കൊണ്ട് നോട്ടയില്ല എന്ന് ബാലറ്റ് പേപ്പറില്‍ എഴുതി ഒപ്പിട്ടുകൊണ്ട്
പിസി ജോര്‍ജാണ് വോട്ട് അസാധുവാക്കിയത്.

നിയമ സഭയില്‍ 47 അംഗങ്ങളുള്ള യുഡിഎഫിന്റെ ഡെപ്യൂട്ടി സ്പീക്കര്‍ സ്ഥാനാര്‍ഥി ഐസി ബാലകൃഷ്ണന് 45 വോട്ടുകളാണ് ലഭിച്ചത്. സുല്‍ത്താന്‍ ബത്തേരിയില്‍ നിന്നുള്ള കോണ്‍ഗ്രസ് എംഎല്‍എയാണ്‌  ബാലകൃഷ്ണന്‍. [related]

മുന്‍ മന്ത്രി അനൂപ് ജേക്കബ് വിദേശത്തായതിനാലും ലീഗിലെ സി മമ്മുട്ടി ഉംറ ചെയ്യാന്‍ പോയതിനാലും വോട്ടെടുപ്പില്‍ പങ്കെടുത്തില്ല. ബിജെപി അംഗം ഒ രാജഗോപാലും വോട്ടെടുപ്പിന് എത്തിയില്ല.  ചിറ്റൂര്‍ എംഎല്‍എ കെ കൃഷ്ണന്‍ കുട്ടി അസുഖം മൂലം നിയമസഭയില്‍ എത്തിയിരുന്നില്ല.
Next Story

RELATED STORIES

Share it