വി ഡി രാജപ്പന്‍ അന്തരിച്ചു

കോട്ടയം: പ്രശസ്ത കഥാപ്രസംഗ കലാകാരനും ചലച്ചിത്രതാരവുമായ വി ഡി രാജപ്പന്‍ (68) അന്തരിച്ചു. കോട്ടയത്തെ സ്വകാര്യ ആശുപത്രിയില്‍ ഇന്നലെ ഉച്ചയ്ക്ക് 12.15ഓടെയായിരുന്നു അന്ത്യം. ദീര്‍ഘകാലമായി അസുഖങ്ങളെ തുടര്‍ന്ന് ചികില്‍സയിലായിരുന്നു. സംസ്‌കാരം ഇന്നു വൈകീട്ട്് മൂന്നിന് പേരൂരിലെ വീട്ടുവളപ്പില്‍. 1990കളായിരുന്നു രാജപ്പന്റെ സുവര്‍ണകാലം. നിരവധി ടെലിവിഷന്‍ സീരിയലുകള്‍, 32 പാരഡി കഥാപ്രസംഗങ്ങള്‍ എന്നിവയ്ക്കു പുറമേ ആറായിരത്തിലധികം വേദികളിലും വി ഡി രാജപ്പന്‍ പരിപാടി അവതരിപ്പിച്ചിട്ടുണ്ട്. നൂറോളം സിനിമകളിലും വേഷമിട്ടു. ആക്ഷേപഹാസ്യത്തിലൂടെ അവതരിപ്പിച്ച കഥാപ്രസംഗങ്ങളാണ് അദ്ദേഹത്തെ പ്രശസ്തനാക്കിയത്. മൃഗങ്ങള്‍, വാഹനങ്ങള്‍ എന്നിവയെ കഥാപാത്രമാക്കി ഇവയുടെ ജീവചരിത്രം ഹാസ്യാത്മകമായി പറയുന്ന രീതിയാണു പിന്തുടര്‍ന്നത്. ആലിബാബയും ആറരക്കള്ളന്മാരും എന്ന ചിത്രത്തിലാണ് ഒടുവില്‍ വേഷമിട്ടത്. കോട്ടയം ജില്ലാ ആശുപത്രിയിലെ റിട്ട. നഴ്‌സ് സുലോചനയാണ് ഭാര്യ. മക്കള്‍: രാജേഷ് (എംജി യൂനിവേഴ്‌സിറ്റി), രാജീവ് (നഴ്‌സ്, കുവൈത്ത്).
Next Story

RELATED STORIES

Share it