thrissur local

വി എസ് സുനില്‍കുമാറിന് തൃശൂരില്‍ ചരിത്ര വിജയം

തൃശൂര്‍: കൈപ്പമംഗലത്തെ സിറ്റിങ് എംഎല്‍എയായിരിക്കെ തൃശൂര്‍ പിടിച്ചെടുക്കാനെത്തിയ വി എസ് സുനില്‍കുമാറിന് ചരിത്ര വിജയം. കടുത്ത മല്‍സരത്തിനൊടുവില്‍ ലീഡറുടെ മകളെ സുനില്‍കുമാര്‍ തോല്‍പ്പിച്ചത്. കോണ്‍ഗ്രസ്സിനകത്തെ ഗ്രൂപ്പ് തര്‍ക്കങ്ങളും തൊഴുത്തില്‍കുത്തുമാണ് പത്മജയ്ക്ക് വിനയായത്. കൈപ്പമംഗലത്ത് തന്നെ മല്‍സരിക്കാനാണ് സുനിലിന് താല്‍പര്യമുണ്ടായിരുന്നതെങ്കിലും പാര്‍ട്ടി നിര്‍ദേശാനുസരണമാണ് കൈപ്പമംഗലം വിട്ട് തൃശൂരിലേക്ക് വന്നത്.
പ്രചാരണത്തില്‍ തുടക്കം മുതല്‍ പത്മജയേക്കാള്‍ മുന്നിലായിരുന്നു സുനില്‍. സിപിഎമ്മും സിപിഐയും ഒറ്റക്കെട്ടായി തിരഞ്ഞെടുപ്പിനെ നേരിട്ടതും സുനില്‍കുമാറിന് നേട്ടമായി. യുവനിരയിലെ ശ്രദ്ദേയനായ എംഎല്‍എ എന്ന നിലയില്‍ സുനില്‍കുമാര്‍ യുഡിഎഫിനെതിരേയുള്ള സമരങ്ങളില്‍ നിറ സാന്നിധ്യമായിരുന്നു. കേരളത്തില്‍ സോണിയാഗാന്ധി ജയിപ്പിച്ചെടുക്കണമെന്ന പ്രത്യേക രഹസ്യനിര്‍ദേശം നല്‍കിയ സ്ഥാനാര്‍ഥികളിലൊരാളാണ് പത്മജ വേണുഗോപാല്‍.
തൃശൂരിലെ തിരഞ്ഞെടുപ്പ് വിജയം നിര്‍ണയിക്കാറുള്ള നായര്‍-സസ്രാണി മതമേലധ്യക്ഷരുടെ പരസ്യ പിന്തുണയുണ്ടായിട്ടും പത്മജയെ പരാജയപ്പെടുത്താനായത് ശ്രദ്ധേയ നേട്ടമാണ്. കന്നി വോട്ടര്‍മാരും യുവ വോട്ടര്‍മാരും സുനില്‍കുമാറിനെ പിന്തുണച്ചതായി തിരഞ്ഞെടുപ്പ് ഫലം സൂചിപ്പിക്കുന്നു. മണ്ഡലത്തില്‍ വി എസ് സുനില്‍കുമാര്‍ 53,664 വോട്ട നേടിയപ്പോള്‍ യുഡിഎഫ് സ്ഥാനാര്‍ഥി പത്മജ വേണുഗോലാല്‍ 46,677 വോട്ട് നെടി രണ്ടാമതെത്തി. ബിജെപി സ്ഥാനാര്‍ഥി ബി ഗോലാകൃഷ്ണന്‍ 24,748 വോട്ട് നേടി. എസ്പി 226 ഉം പിഡിപി 154 വോട്ടും നേടി.
Next Story

RELATED STORIES

Share it