വി എസ്സിനെതിരേ ബിന്ദു കൃഷ്ണ; വി എസ് ബുദ്ധിയില്ലാത്ത കഴുതയെന്ന്
BY swapna en3 Dec 2015 7:38 AM GMT
X
swapna en3 Dec 2015 7:38 AM GMT
തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വി എസ് അച്യൂതാനന്ദനെതിരേ മഹിളാ കോണ്‍ഗ്രസ് അധ്യക്ഷ ബിന്ദു കൃഷ്ണ. വി എസ് ബുദ്ധിയില്ലാത്ത കഴുതയെന്ന് ബിന്ദു കൃഷ്ണ കൊട്ടാരക്കരയില്‍ നടന്ന ഒരു യോഗത്തില്‍ പറഞ്ഞു. കഴുതയ്ക്ക് ബുദ്ധിയില്ല.കഴുതയെ മുഖ്യമന്ത്രിയാക്കാന്‍ ആരെങ്കിലും തയ്യാറാവുമോയെന്നും ബിന്ദു യോഗത്തില്‍ പറഞ്ഞു.
ഒപ്പമുള്ളവരെ കടിച്ചു തിന്നുന്ന സിംഹമാണ് പിണറായി വിജയന്. കേരളത്തിന്റെ മുഖ്യമന്ത്രിയായി അത്തരമൊരു സിംഹത്തെ വേണ്ടെന്നും ബിന്ദു പറഞ്ഞു. കഴിഞ്ഞ ദിവസമാണ് വിവാദ പരാമര്‍ശം. എന്നാല്‍ താന്‍ വി എസിനെ അധിക്ഷേപിച്ചിട്ടില്ലെന്നും ജി സുധാകരന്റെ പ്രസ്താവനയെ ഉദ്ധരിച്ചതാണെന്നും ബിന്ദു കൃഷ്ണ പിന്നീട് പറഞ്ഞു. നൂറ് സിംഹങ്ങളെ കഴുത നയിക്കുന്നതിലും നല്ലത് നൂറ് കഴുതകളെ സിംഹം നയിക്കുന്നതാണെന്ന് സുധാകരന് നേരത്തെ പ്രസ്താവിച്ചിരുന്നു. തന്റെ പ്രസ്താവന ആരെയെങ്കിലും വേദനിപ്പിക്കുന്നതായെങ്കില് ഖേദം പ്രകടിപ്പിക്കുന്നുവെന്നും ബിന്ദു പിന്നീട് പറഞ്ഞു.
Next Story
RELATED STORIES
കിറ്റിനു പിന്നാലെ വസ്ത്രശേഖരവും; ബിജെപി വിതരണത്തിനെത്തിച്ചതെന്ന്...
25 April 2024 5:48 PM GMTഅഞ്ചുവര്‍ഷത്തിനിടെ ബെംഗളൂരു സൗത്തിലെ ബിജെപി എംപിയുടെ സ്വത്ത്...
25 April 2024 5:41 PM GMTരാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വര്‍...
25 April 2024 5:17 PM GMTമുഴുസമയ വെബ് കാസ്റ്റിങ്, കള്ളവോട്ട് തടയാന്‍ കണ്ണൂരില്‍ കനത്ത സുരക്ഷ
25 April 2024 5:11 PM GMTഒമാനില്‍ വാഹനാപകടം: രണ്ട് മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍...
25 April 2024 4:42 PM GMTപരീക്ഷാപേപ്പറില്‍ 'ജയ്ശ്രീറാം' എന്നെഴുതിയ വിദ്യാര്‍ഥികള്‍ക്ക്...
25 April 2024 1:05 PM GMT