വിസ്മയക്കാഴ്ചകളൊരുക്കി രവി പിള്ളയുടെ മകള്‍ക്ക് വിവാഹം

കൊല്ലം: വിസ്മയക്കാഴ്ചകളൊരുക്കി രാജകീയ വേദിയില്‍ ആഗോള വ്യവസായി ഡോ. ബി രവി പിള്ളയുടെയും ഗീത രവി പിള്ളയുടെയും മകള്‍ ഡോ. ആരതിയും വിനോദ് നെടുങ്ങാടിയുടെയും ഡോ. ലത നായരുടെയും മകന്‍ ഡോ. ആദിത്യ വിഷ്ണുവും വിവാഹിതരായി. ആര്‍ട്ട് ഡയറക്ടര്‍ സാബുസിറിള്‍ ആണ് കൂറ്റന്‍ സെറ്റ് ഒരുക്കിയത്. കൊല്ലം ആശ്രമ മൈതാനത്ത് നാലര ലക്ഷം ചതുരശ്ര അടിയില്‍ ശീതീകരിച്ച പന്തലിലാണ് ചരിത്രം കുറിച്ച വിവാഹ ചടങ്ങ് നടന്നത്.
രാജസ്ഥാനിലെ പ്രശസ്തമായ ജോധ്പൂര്‍ കൊട്ടാരത്തിന്റെ മാതൃകയിലാണ് കല്യാണ പന്തലിന്റെ ഇന്റീരിയര്‍ വര്‍ക്ക് ചെയ്തിരുന്നത്. ലോക റെക്കോഡ് തകര്‍ക്കുന്നതാണ് പന്തല്‍ നിര്‍മാണം. 25 കോടിയിലധികം രൂപയാണ് ഈ സെറ്റിന്റെ മുതല്‍മുടക്ക്. താമരമൊട്ട് വിരിഞ്ഞു മണ്ഡപമായി മാറുന്ന രൂപത്തില്‍ കണ്ണുകളെ വിസ്മയിപ്പിക്കുന്നതായിരുന്നു കതിര്‍മണ്ഡപം. രാഷ്ര്ടീയ, സാമൂഹിക, സാംസ്‌കാരിക, വ്യാവസായിക, കലാ രംഗത്തെയടക്കം നിരവധി പ്രമുഖര്‍ പങ്കെടുത്തു.
Next Story

RELATED STORIES

Share it