വിസി സമീറുദ്ദീന്‍ ഷാ പ്രധാനമന്ത്രിയെ കണ്ടു; അലിഗഡ് കേന്ദ്രങ്ങളുടെ വികസനത്തിന് കൂടുതല്‍ ഫണ്ട്

പെരിന്തല്‍മണ്ണ: അലിഗഡ് മുസ്‌ലിം സര്‍വകലാശാലയുടെ മലപ്പുറം, മുര്‍ഷിദാബാദ്, കിഷന്‍ഗഞ്ച് കേന്ദ്രങ്ങളുടെ സമ്പൂര്‍ണ വികസനത്തിന് കൂടുതല്‍ ഫണ്ട് അനുവദിക്കണമെന്നാവശ്യപ്പെട്ട് വൈസ് ചാന്‍സലര്‍ ലെഫ്റ്റനന്റ് ജനറല്‍ സമീറുദ്ദീന്‍ ഷായുടെ നേതൃത്വത്തിലുള്ള സംഘം പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സന്ദര്‍ശിച്ചു. ഉന്നതവിദ്യാഭ്യാസ മേഖലയിലും ഗവേഷണത്തിലും അലിഗഡ് സര്‍വകലാശാലയുടെ നേട്ടങ്ങള്‍ സൂചിപ്പിച്ച വി സി മറ്റ് കേന്ദ്ര സര്‍വകലാശാലകളെ അപേക്ഷിച്ച് അസന്തുലിതമായ ഫണ്ട് മാത്രമേ സര്‍വകലാശാലയ്ക്കു ലഭിക്കുന്നുള്ളൂവെന്നും യൂനിവേഴ്‌സിറ്റി കേന്ദ്രങ്ങളുടെ വികസനത്തിന് കൂടുതല്‍ ഫണ്ട് അനിവാര്യമാണെന്നും പ്രധാനമന്ത്രിയെ ധരിപ്പിച്ചു.
ലണ്ടന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ടൈംസ് ഹയര്‍ എജ്യൂക്കേഷന്‍ 2015ല്‍ നടത്തിയ സര്‍വേയില്‍ ഇന്ത്യയില്‍ രണ്ടാം സ്ഥാനത്താണ് അലിഗഡ് മുസ്‌ലിം യൂനിവേഴ്‌സിറ്റി. ഫണ്ടുകളുടെ അപര്യാപ്തത സര്‍വകലാശാല വികസനത്തിന് തടസ്സം സൃഷ്ടിക്കുന്നെന്നും വി സി പ്രധാനമന്ത്രിയുടെ ശ്രദ്ധയില്‍ പെടുത്തി. സര്‍വകലാശാലയുടെ വികസനത്തിനുവേണ്ട പൂര്‍ണ സാമ്പത്തിക പിന്തുണ പ്രധാനമന്ത്രി ഉറപ്പുനല്‍കി. പി വി സി ബ്രിഗേഡിയര്‍ സയ്യിദ് അഹ്മദ് അലി, മുഹമ്മദ് തസ്‌ലിമുദ്ദീന്‍ എംപി, മുഹമ്മദ് അസ്‌ലം, തന്‍വീര്‍ ആലം എന്നിവര്‍ പാര്‍ലമെന്റ് ഹൗസില്‍ നടന്ന കൂടിക്കാഴ്ചയില്‍ പങ്കെടുത്തു.
Next Story

RELATED STORIES

Share it