വിസി നിയമനം: ചീഫ് സെക്രട്ടറിക്ക് വിഎസിന്റെവിമര്‍ശനം

തിരുവനന്തപുരം: യോഗ്യതയില്ലാത്തയാളെ കാലിക്കറ്റ് സര്‍വകലാശാല വൈസ് ചാന്‍സലറായി ശുപാര്‍ശ ചെയ്ത ചീഫ് സെക്രട്ടറി ജിജി തോംസണ്‍ യുഡിഎഫ് സര്‍ക്കാരിന്റെയും വിദ്യാഭ്യാസമന്ത്രി അബ്ദുറബ്ബിന്റെയും കുശിനിക്കാരനെപ്പോലെയാണു പ്രവര്‍ത്തിക്കുന്നതെന്ന് പ്രതിപക്ഷനേതാവ് വിഎസ് അച്യുതാനന്ദന്‍. ഇദ്ദേഹത്തിന്റെ നടപടികള്‍ കേരളത്തിനാകെ അപമാനകരമാണെന്നും വിഎസ് വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു.
110 അപേക്ഷകരെ ഏകപക്ഷീയമായി തഴഞ്ഞാണ് ജിജി തോംസണ്‍ യോഗ്യതയില്ലാത്ത ഡോ. മുഹമ്മദ് ബഷീറിനെ വി സി സ്ഥാനത്തേക്ക് ശുപാര്‍ശ ചെയ്തതെന്ന് വി എസ് ആരോപിച്ചു. ഉമ്മന്‍ചാണ്ടിയും യുഡിഎഫ് സര്‍ക്കാരും പറയുന്ന എന്തു നിയമവിരുദ്ധ നടപടിയും ശിരസ്സാ വഹിക്കുന്ന വിനീതവിധേയന്‍ മാത്രമായി ചീഫ് സെക്രട്ടറി അധപ്പതിച്ചിരിക്കുകയാണ്. ഇദ്ദേഹം കേരളത്തിനാകെ അപമാനമായി മാറിയിരിക്കുകയാണെന്നും വിഎസ് പറഞ്ഞു.
Next Story

RELATED STORIES

Share it