വിസിയെ എസ്പി പ്രവര്‍ത്തകര്‍ ഭീഷണിപ്പെടുത്തി: സ്മൃതി ഇറാനി

ന്യൂഡല്‍ഹി: സമാജ് വാദി പാര്‍ട്ടി(എസ്പി) പ്രവര്‍ത്തകര്‍ അലഹാബാദ് സര്‍വകലാശാല വൈസ്ചാന്‍സലറെ ഭീഷണിപ്പെടുത്തിയെന്ന് സര്‍വകലാശാല കേന്ദ്രസര്‍ക്കാരിനെ അറിയിച്ചെന്നു മാനവ വികസന ശേഷി മന്ത്രി സ്മൃതി ഇറാനി രാജ്യസഭയെ അറിയിച്ചു. മെയ് ഒമ്പതിനാണ് 30ഓളം വാഹനത്തിലെത്തിയ പ്രവര്‍ത്തകര്‍ ഭീഷണി മുഴക്കിയത്. തങ്ങളുടെ വിദ്യാര്‍ഥി യൂണിയന് പിന്തുണ പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ടായിരുന്നു ഭീഷണിയെന്നും മന്ത്രി പറഞ്ഞു. ആദ്യം പാര്‍ട്ടിയുടെ പേര് മന്ത്രി പറഞ്ഞിരുന്നില്ല. സര്‍വകലാശാല കാര്യങ്ങളില്‍ കേന്ദ്രം ഇടപെടുന്നുണ്ടെന്ന് വിസി ആരോപിച്ചുവെന്ന് എസ്പി അംഗം രാംഗോപാല്‍ വര്‍മ ചൂണ്ടിക്കാണിച്ചു. അപ്പോഴായിരുന്നു വിസിയെ ഭീഷണിപ്പെടുത്തിയത് എസ്പി പ്രവര്‍ത്തകരാണെന്ന് മന്ത്രി പറഞ്ഞത്. ഇതെ തുടര്‍ന്ന് മന്ത്രിയും എസ്പി അംഗങ്ങളും തമ്മില്‍ വാക്തര്‍ക്കം നടന്നു
Next Story

RELATED STORIES

Share it