wayanad local

വിസിക്കെതിരായ വിവാദ പ്രസ്താവന; വെളിപ്പെടുന്നതു വിഎസിന്റെ വര്‍ഗീയ ചിന്ത: മുസ്‌ലിം ലീഗ്

കല്‍പ്പറ്റ: പ്രായം കൂടുംതോറും വിഎസിന്റെ വര്‍ഗീയ സങ്കുചിത ചിന്തയ്ക്കും മനസ്സിനും മാറ്റം വന്നിട്ടില്ലെന്ന് ഒരിക്കല്‍ കൂടി തെളിയിക്കുന്നതാണ് കാലിക്കറ്റ് സര്‍വകലാശാലയുടെ പുതിയ വൈസ് ചാന്‍സലറെ നിയമിച്ച നടപടിക്കെതിരേ നടത്തിയ പ്രസ്താവനയിലൂടെ പ്രകടമാവുന്നതെന്നു മുസ്‌ലിംലീഗ് പ്രവര്‍ത്തക സമിതിയോഗം ചൂണ്ടിക്കാട്ടി. വൈസ് ചാന്‍സലറാവാനുള്ള എല്ലാ യോഗ്യതയുമുള്ള, ചീഫ് സെക്രട്ടറി അധ്യക്ഷനായ സര്‍ച്ച് കമ്മിറ്റി ശുപാര്‍ശ ചെയ്ത വ്യക്തിയാണ് ഡോ. മുഹമ്മദ് ബഷീര്‍. പ്രതിപക്ഷ നേതാവ് വിഎസില്‍ നിന്ന് ഇത്രയും തരംതാണ പ്രതികരണമുണ്ടായത് ഖേദകരവും അപലപനീയവുമാണെന്നും യോഗം പറഞ്ഞു. നേരത്തെയും ഒരു പ്രത്യേക മതവിഭാഗത്തിനെതിരേ വര്‍ഗീയ പ്രസ്താവനകള്‍ നടത്തിയിരുന്നു. ഉത്തരവാദപ്പെട്ട ഒരു രാഷ്ട്രീയക്കാരനില്‍ നിന്നുണ്ടായ വിലകുറഞ്ഞ പ്രസ്താവനയില്‍ യോഗം പ്രതിഷേധിച്ചു.
ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ 2010ലെ വിജയം നേടാന്‍ കഴിഞ്ഞതില്‍ ജില്ലയിലെ മുസ്‌ലിംലീഗ് പ്രവര്‍ത്തകരെ അഭിനന്ദിച്ചു. പ്രസിഡന്റ് പി പി എ കരീം അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി കെ കെ അഹമ്മദ് ഹാജി, പി കെ അബൂബക്കര്‍, കെ എം കെ ദേവര്‍ഷോല, കെ സി മായന്‍ ഹാജി, എം കെ അബൂബക്കര്‍ ഹാജി, ടി മുഹമ്മദ്, പി പി അയൂബ്, അബ്ദുല്ല മാടക്കര, റസാഖ് കല്‍പ്പറ്റ, പടയന്‍ മുഹമ്മദ്, എം എ അസൈനാര്‍, കെ പി ഉസ്മാന്‍ ഹാജി, നാസര്‍ കാതിരി, ജി ആലി, എം ഇബ്രാഹീം ഹാജി, എന്‍ കെ റഷീദ്, പി ഉസ്മാന്‍, പി മൂസ ഹാജി, എസ് എം ഷാഹുല്‍ ഹമീദ്, കടവന്‍ ഹംസ ഹാജി, കെ സി ആലി, കാട്ടില്‍ ഉസ്മാന്‍, ടി മൊയ്തു, സി കുഞ്ഞബ്ദുല്ല, അത്തിലന്‍ ഇബ്രാഹീം പങ്കെടുത്തു.
Next Story

RELATED STORIES

Share it