thrissur local

വിഷു പടിവാതില്‍ക്കല്‍; സപ്ലൈകോ ഔട്ട്‌ലെറ്റുകളില്‍ അവശ്യസാധനങ്ങളില്ല

മാള: വിഷുവിനും സപ്ലൈകോ ഔട്ട് ലെറ്റുകളില്‍ സാധനങ്ങള്‍ ലഭ്യമാവാത്തത് ഉപഭോക്താക്കള്‍ക്ക് തിരിച്ചടിയാവുന്നു. വിഷു ഫെയറുകളായി പ്രവര്‍ത്തിച്ച് ആവശ്യമായ സാധനങ്ങള്‍ ലഭ്യമാക്കാന്‍ ബാധ്യതപ്പെട്ട സിവില്‍ സപ്ലൈസ് വിഭാഗം അവശ്യ സാധനങ്ങള്‍ ഒന്നും തന്നെ ഔട്‌ലെറ്റുകളില്‍ എത്തിച്ചിട്ടില്ല.
സപ്ലൈകോയുടെ ഡിപ്പോകളില്‍ പോലും ആവശ്യസാധനങ്ങളില്ലെന്നാണ് ആക്ഷേപം. പഞ്ചസാര, മുളക്, മല്ലി, കടല, പീസ്പരിപ്പ് തുടങ്ങി പലവ്യഞ്ജനങ്ങളില്‍ ഭൂരിഭാഗവും ഔട്ട്‌ലെറ്റുകളില്‍ സ്‌റ്റോക്കില്ല.
എല്ലാതരം അരിപോലും ഇക്കുറി ലഭ്യമല്ല. വിഷുവിന് ആവശ്യമായ സാധനങ്ങള്‍ ലാഭം മാര്‍ക്കറ്റുകളില്‍ ലഭ്യമാകുമെന്ന് കരുതിയെത്തിയവരെല്ലാം നിരാശരായി മടങ്ങേണ്ട അവസ്ഥയിലായി.
ഇതില്‍ പലരും ഔട്ട് ലെറ്റുകളില്‍ ഉള്ളവരുടെ കഴിവുകേട് കൊണ്ടാണ് സാധനങ്ങള്‍ ഇല്ലാത്തതെന്ന് പറഞ്ഞ് അവര്‍ക്കെതിരെ അസഭ്യവര്‍ഷം വരെ ചൊരിയുന്നു.
പലപ്പോഴും ഇത് വാക്കേറ്റത്തിലാണ് അവസാനിക്കുന്നത്. സപ്ലൈക്കോ ഔട്ട്‌ലെറ്റുകളില്‍ സാധനങ്ങളില്ലാത്തത് ചാകരയായത് സ്വകാര്യ സൂപ്പര്‍മാര്‍ക്കറ്റുകള്‍ക്കാണ്. അനിയന്ത്രിതമായ തിരക്കാണ് കഴിഞ്ഞ കുറച്ചു ദിവസങ്ങളായി അവിടങ്ങളിലുണ്ടാവുന്നത്.
സാധാരണക്കാരായ ജനങ്ങള്‍ ആശ്രയിക്കാനാവുന്ന സ്ഥാപനങ്ങളെ സര്‍ക്കാര്‍ അവഗണിക്കുകയാണെന്നാണ് ആരോപണം.
Next Story

RELATED STORIES

Share it