palakkad local

വിഷുനാളുകളില്‍ മലബാറില്‍ കുടിച്ചത് 21 ലക്ഷം ലിറ്റര്‍ പാല്‍

സുനു ചന്ദ്രന്‍ ആലത്തൂര്‍

ആലത്തൂര്‍: വിഷുവിന് മില്‍മയ്ക്ക് റിക്കോര്‍ഡ് പാല്‍ വില്‍പന. വിഷുനാളുകളില്‍ മൂന്നു ദിവസങ്ങളിലായി 21.08 ലക്ഷം ലിറ്റര്‍ പാലാണ് മലബാര്‍ മേഖലയില്‍ വില്‍പന നടത്തിയത്.
കഴിഞ്ഞ വര്‍ഷം 19.8 ലക്ഷം ലിറ്റര്‍ പാലാണ് വില്‍പന നടത്തിയിരുന്നത്. വേനല്‍ കനത്തതോടെ മലബാര്‍ മേഖലയിലെ പ്രതിദിനസംഭരണം 5.10 ലക്ഷം ലിറ്ററായി കുറഞ്ഞിരിക്കുകയാണ്. ഇതുമൂലം വിഷുനാളുകളില്‍ വില്‍പനയ്ക്കാവശ്യമായ അധികപാല്‍ ഹസ്സന്‍, മാണ്ഡ്യ, കോയമ്പത്തൂര്‍ മില്‍ക്ക് യൂനിയനുകളില്‍ നിന്ന് വാങ്ങിയാണ് പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് തുടങ്ങിയ ജില്ലകളില്‍ വില്‍പന നടത്തിയത്.
കര്‍ണ്ണാടക യൂനിയനില്‍ നിന്ന് 2.41 ലക്ഷം ലിറ്ററും തമിഴ്‌നാട് യൂനിയനില്‍ നിന്ന് 2.32 ലക്ഷം ലിറ്ററുമാണ് ഇക്കാലയളവില്‍ വാങ്ങിയത്.
കൂടാതെ 4.43 ലക്ഷം കിലോ തൈരും ഒരു ലക്ഷം ലിറ്റര്‍ ഐസ്‌ക്രീമും 15 ടണ്‍ ഇന്‍സ്റ്റന്റ് പാലട മിക്‌സും 75 ടണ്‍ നെയ്യും മില്‍മ മലബാറില്‍ മൂന്നു ദിവസങ്ങളിലായി വിറ്റഴിച്ചു.
വിഷു നാളിലെ വില്‍പ്പനവഴി മലബാര്‍ മേഖല യൂനിയന് 17 കോടി രൂപയുടെ വരുമാനമാണ് ഉണ്ടായത്.
Next Story

RELATED STORIES

Share it