kozhikode local

വിഷുദിനത്തിലെ സ്‌ഫോടനം; പ്രദേശവാസികള്‍ ഭീതിയില്‍

വടകര: വിവിധ സംഘര്‍ഷങ്ങള്‍ക്ക് സാക്ഷ്യം വഹിച്ച കോഴിക്കോട്-കണ്ണൂര്‍ ജില്ലയുടെ അതിര്‍ത്ഥി പ്രദേശമായ അഴിയൂര്‍ കക്കടവില്‍ വിഷുദിനത്തിലുണ്ടായ സ്‌ഫോടനം പ്രദേശവാസികളെ ആശങ്കയിലാക്കി. സിപിഎമ്മിന്റെ പാര്‍ട്ടി ഗ്രാമം എന്നറിയപ്പെടുന്ന കക്കടവില്‍ ഒരു സ്‌ഫോടന ശബ്ദം കൂടി കേട്ടതോടെ സംഘര്‍ഷങ്ങളുടെയും ചോരയുടെ മണം വീണ്ടും തങ്ങളിലേക്ക് എത്തിച്ചേരുമോയെന്ന ഭീതിയും നാട്ടുകാര്‍ക്കുണ്ട്.
വിഷു ആഘോഷങ്ങള്‍ കഴിഞ്ഞ് വൈകുന്നേരം നാലോടെ യാണ് കക്കടവിലെ ഒഴിഞ്ഞ പ്രദേശത്ത് പൊട്ടിത്തെറിയുണ്ടാകുന്നത്. ഉഗ്രശബ്ദവും വെടിമരുന്നിന്റെ ഗന്ധവുമായിരുന്നു കുറേ സമയത്തേക്കെന്ന് പ്രദേശവാസികള്‍ പറഞ്ഞു. സിപിഎം പ്രവര്‍ത്തകരായ ഒരുകൂട്ടം സുഹൃത്തുക്കളാണ് സംഭവം നടത്തിയത്. വിഷുവിനായി വാങ്ങിയ വെടുമരുന്നുപയോഗിച്ച് നാടന്‍ ബോംബു രൂപത്തില്‍ ഉണ്ടാക്കി പൊട്ടിച്ചതാണ് സംഭവം മരണത്തിലേക്ക് വരെ എത്തിച്ചത്. പടക്കമാണ് പൊട്ടിത്തെറിച്ചതെന്നായിരുന്ന നാട്ടുകാര്‍ ആദ്യം കരുതിയത്. എന്നാല്‍ നാടന്‍-സ്റ്റീല്‍ ബോംബുകളിലുപയോഗിക്കുന്ന തരത്തിലുള്ള ചീളു തറച്ചാണ് രാഹുല്‍ജിത്തിന്റെ കഴുത്തില്‍ മുറിവേറ്റത്. ഇതാണ് മരണകാരണവും. തിരഞ്ഞെടുപ്പു കാലങ്ങളില്‍ നിരവധി സംഘര്‍ഷങ്ങളും ജീവഹാനിയും ഉണ്ടായിട്ടുള്ള കണ്ണൂര്‍-കോഴിക്കോട് ജില്ലകളുടെ അതിര്‍ഥി പ്രദേശത്ത് നടന്ന സ്‌ഫോടനം ജനങ്ങളില്‍ ആശങ്കയും ഭീതിയുമുണ്ടാക്കിയിട്ടുണ്ട്.
Next Story

RELATED STORIES

Share it