Science

വിഷാദരോഗികളില്‍ ആത്മഹത്യാ പ്രവണത കൂടുമെന്നു പഠനം

വിഷാദരോഗികളില്‍ ആത്മഹത്യാ പ്രവണത കൂടുമെന്നു പഠനം
X

ലണ്ടന്‍: എടുത്തുചാട്ടം, അസ്വസ്ഥത പ്രകടിപ്പിക്കല്‍ തുടങ്ങി അപകടകരമായ സ്വഭാവ വൈകല്യങ്ങള്‍ പ്രകടിപ്പിക്കുന്ന വിഷാദരോഗികളില്‍ 50 ശതമാനത്തിലധികവും ആത്മഹത്യാ പ്രവണത കൂടുതലാണെന്നു പഠനം. ആത്മഹത്യാശ്രമങ്ങള്‍ക്കു മുമ്പ് മിക്കവരും ഇത്തരത്തിലുള്ള പെരുമാറ്റ വൈകല്യങ്ങള്‍ പ്രകടിപ്പിക്കാറുണെ്ടന്നു യൂറോപ്യന്‍ കോളജ് ഓഫ് ന്യൂറോ സൈക്കോഫാര്‍മക്കോളജി (ഇ.സി.എന്‍.പി) നടത്തിയ പഠനം വ്യക്തമാക്കുന്നു.


അശ്രദ്ധമായി വാഹനമോടിക്കല്‍, ക്രമരഹിതമായി സംസാരിക്കല്‍, മുറിയില്‍ വേഗത്തില്‍ നടക്കല്‍, വിരലുകള്‍ ഞൊടിക്കല്‍, വീണ്ടുവിചാരമില്ലാതെ സംസാരിക്കല്‍ തുടങ്ങിയ ലക്ഷണങ്ങള്‍ കാണിക്കുന്നവരില്‍ ആത്മഹത്യാപ്രവണത കൂടുതലായിരിക്കുമെന്നാണു പഠനം വ്യക്തമാക്കുന്നത്. ഇത്തരം സ്വഭാവവൈകല്യങ്ങള്‍ ആരിലെങ്കിലും ദൃശ്യമായാല്‍ ഫലപ്രദമായ പ്രതിവിധികള്‍ ഉടന്‍ കൈക്കൊള്ളണമെന്നും പഠനം ആവശ്യപ്പെടുന്നു.


ലോകാരോഗ്യസംഘടനയുടെ (ഡബ്ല്യു.എച്ച്.ഒ) കണക്കുപ്രകാരം 2012ല്‍ എട്ടുലക്ഷം പേര്‍ ലോകത്ത് ആത്മഹത്യ ചെയ്തിട്ടുണ്ട്. പഠനവിധേയമാക്കിയ 2,811 വിഷാദരോഗികളില്‍ 628 പേര്‍ നേരത്തേ ആത്മഹത്യാശ്രമം നടത്തിയിട്ടുണെ്ടന്ന് ഇ.എന്‍.സി.പി. പറയുന്നു. ആത്മഹത്യയ്ക്കു ശ്രമിച്ചവരുടെ സ്വഭാവത്തിനാണ് പഠനത്തില്‍ പ്രാഥാന്യം നല്‍കിയത്.


Next Story

RELATED STORIES

Share it