വിശ്വവിഖ്യാത തെറി; കടം തീര്‍ക്കാന്‍ സാംസ്‌കാരിക ഭിക്ഷാടനം

കോഴിക്കോട്: 'വിശ്വവിഖ്യാത തെറി' പ്രസിദ്ധീകരിച്ച വകയിലുണ്ടായ കടം തീര്‍ക്കാന്‍ പത്രാധിപര്‍ ശ്രീഷമീമും ഗുരുവായൂരപ്പന്‍ കോളജിലെ കുട്ടികളും ഇന്നലെ കാംപസുകളില്‍ ഭിക്ഷയെടുത്തു. സാംസ്‌കാരിക ഭിക്ഷ നാട്ടില്‍ തന്നെ ഇതാദ്യം.
സാമൂഹിക സാംസ്‌കാരിക ശ്രദ്ധ നേടിയതിന്റെ പേരില്‍ കടക്കാരായവരെ സഹായിക്കാന്‍ ഫാഷിസ്റ്റ് വിരുദ്ധര്‍ മുന്നിട്ടിറങ്ങി. ആര്‍എസ്എസും സംഘപരിവാരവും എതിര്‍ത്തതിന്റെ പേരില്‍ കോളജ് മാനേജ്‌മെന്റ് കോളജ് മാഗസിന്‍ തള്ളിക്കളയുകയായിരുന്നു. കോളജ് മാഗസിന്‍ പ്രസിദ്ധീകരണത്തിന് മാനേജ്‌മെന്റ് മുന്‍കൂര്‍ നല്‍കിയ 30,000 രൂപ തിരിച്ചടയ്ക്കണമെന്നാവശ്യപ്പെട്ട് അധികൃതരുടെ വക നോട്ടീസും പത്രാധിപര്‍ക്കു ലഭിച്ചു. എസ്എഫ്‌ഐയുടെ നേതൃത്വത്തിലായിരുന്നു കാംപസുകളില്‍ സാംസ്‌കാരിക ഭിക്ഷാടനം നടന്നത്. പ്രസില്‍ മാത്രം 1,19,000 രൂപയും ഷമീമും കൂട്ടരും കൊടുക്കാനുണ്ട്.
Next Story

RELATED STORIES

Share it