kannur local

വിശ്വകര്‍മ കുടുംബസംഗമം

കണ്ണൂര്‍: വിശ്വകര്‍മ കൂട്ടായ്മ കുടുംബസംഗമം 28നു രാവിലെ 10നു ചേംബര്‍ ഹാളില്‍ നടക്കുമെന്ന് സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. മേയര്‍ ഇ പി ലത ഉദ്ഘാടനം ചെയ്യും. കെ സുധാകരന്‍, സത്യപ്രകാശ്, രാജന്‍ കക്കറയില്‍ പങ്കെടുക്കും. തുടര്‍ന്ന് കുട്ടികളുടെ കലാപരിപാടികള്‍ അരങ്ങേറും. പ്രതിനിധി സമ്മേളനം ഫിഷറീസ് ജോയിന്റ് ഡയറക്ടര്‍ ദിനേശ് ചെറുവാട്ടില്‍ ഉദ്ഘാടനം ചെയ്യും. വാര്‍ത്താസമ്മേളനത്തില്‍ സ്വാഗതസംഘം ജനറല്‍ സെക്രട്ടറി സോമേഷ് കുമാര്‍ ആചാര്യ, എന്‍ കെ അജയകുമാര്‍, പവിത്രന്‍ ഗുരിക്കളോട്ട്, സി വേണുഗോപാലന്‍ സംബന്ധിച്ചു.
Next Story

RELATED STORIES

Share it